90 മണിക്കൂറോളം ജനവാസമേഖലയില്‍ കറക്കം, വയനാട്ടിനെ ഭീതിയിലാഴ്ത്തിയ കരടി കാടുകയറി

വയനാട്: 90 മണിക്കൂറോളം വയനാട്ടിലെ ജനവാസ മേഖലയില്‍ കറങ്ങിയ കരടിയെ ഒടുവില്‍ കാടുകയറ്റി. കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയാണ് ഇരുളം ഫോറസ്റ്റ് പരിസരത്തു നിന്ന് കരടിയെ കാട്ടിലേക്ക് കയറ്റിയത്.

രാത്രിയില്‍ ഇരുളം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ നെയ്കുപ്പ ഭാഗത്ത് കരടിയെ കണ്ടിരുന്നു. പട്രോളിങ് ടീം പിന്തുടര്‍ന്നാണ് കാടുകയറ്റിയത്. കഴിഞ്ഞ ദിവസം പനമരം കീഞ്ഞുകടവില്‍ കണ്ടശേഷം കരടിയെ പിന്നെ കണ്ടിരുന്നില്ല.

also read:സോഫ്റ്റ് ഡ്രിങ്ക് എന്ന് കരുതി കുടിച്ചത് കീടനാശിനി, വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

കാല്‍പ്പാടുകള്‍ പിന്തുടരാന്‍ ശ്രമിച്ചെങ്കിലും കരടി പോയവഴി കണ്ടെത്താനായില്ല. കാട്ടിലേക്ക് കയറിയിട്ടുണ്ടാവുമെന്നായിരുന്നു കരുതിയത്. എന്നാല്‍ രാത്രി കരടിയെ വീണ്ടും കണ്ടു. വനംവകുപ്പ് മയക്കുവെടിക്ക് ശ്രമിച്ചെങ്കിലും ഫലിച്ചിരുന്നില്ല.

അവശനായ കരടി വനംവകുപ്പിനെ ഒത്തിരി വലച്ചു. ഇരുട്ടു വീഴുംവരെ കരടിക്ക് പിറകെയായിരുന്നു ആര്‍ആര്‍ടി. ഒടുവില്‍ അര്‍ദ്ധരാത്രിയോടെ കരടി കാടുകയറുകയായിരുന്നു.

Exit mobile version