സോഫ്റ്റ് ഡ്രിങ്ക് എന്ന് കരുതി കുടിച്ചത് കീടനാശിനി, വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: കീടനാശിനി കുടിച്ച് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. തിരുവനന്തപുരത്താണ് സംഭവം. പാലോട് പയറ്റടി സ്വദേശി പ്രശാന്തിന്റെയും യമുനയുടെയും മകന്‍ അഭിനവ് ആണ് മരിച്ചത്.

പതിനൊന്ന് വയസ്സായിരുന്നു. സോഫ്റ്റ് ഡ്രിങ്കാണെന്ന് കരുതിയാണ് അഭിനവ് കീടനാശിനി എടുത്ത് കുടിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് 6.30 ഓടെയാണ് സംഭവം.

also read:സമ്മാനക്കൂപ്പണിന്റെ പേരില്‍ ടീച്ചര്‍മാരില്‍ നിന്നും പഴികേട്ടു, ജീവനൊടുക്കി വിദ്യാര്‍ത്ഥി, സ്‌കൂളിനെതിരെ പരാതിയുമായി കുടുംബം

സ്‌കൂള്‍ കഴിഞ്ഞെത്തിയ അഭിനവ് റൂമില്‍ ഇരുന്ന കീടനാശിനി സോഫ്റ്റ് ഡ്രിങ്ക് എന്ന് കരുതി കുടിക്കുകയായിരുന്നു എന്നാണ് വിവരം. ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടപ്പോള്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചിരുന്നു.

എന്നാല്‍ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടം പരിശോധനയ്ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. സംസ്‌കാരം പിന്നീട്.

Exit mobile version