ദേശീയപാതയില്‍ കാര്‍ തല കീഴായി മറിഞ്ഞ് അപകടം; 21കാരിക്ക് ദാരുണാന്ത്യം

നെടുമ്പാശ്ശേരി അത്താണിയില്‍ ദേശീയ പാതയിലാണ് സംഭവം.

കൊച്ചി: ദേശീയപാതയില്‍ കാര്‍ തല കീഴായി മറിഞ്ഞ് അപകടം. അപകടത്തില്‍ 21കാരി മരിച്ചു. നെടുമ്പാശ്ശേരി അത്താണിയില്‍ ദേശീയ പാതയിലാണ് സംഭവം.

വൈറ്റില സ്വദേശി സയനയാണ് (21) മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്. കാറില്‍ സയനയുള്‍പ്പെടെ നാല് പേരുണ്ടായിരുന്നു. മറ്റുള്ളവര്‍ക്ക് കാര്യമായ പരിക്കില്ല.

Exit mobile version