‘ഞാൻ ക്ഷേത്രത്തിൽ പോകുന്നത് പ്രാർഥിക്കാൻ’; രാഷ്ട്രീയ ചടങ്ങിനല്ലെന്ന് തരൂർ; അയോധ്യ ക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ കർണാടകയിലെ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജ

കൊല്ലം: ക്ഷേത്രത്തിലേക്ക് താൻ പോകുന്നത് പ്രാർഥിക്കാനാണെന്നു ശശി തരൂർ എംപി. രാഷ്ട്രീയ ചടങ്ങിനല്ല താൻ പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജ നടത്തണമെന്ന് കർണാടക സർക്കാർ ഉത്തരവിട്ടിരുന്നു. ഇതിനെ സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ക്ഷേത്രത്തിൽ പോകുന്നത് പ്രാർഥിക്കാനാണ്. രാഷ്ട്രീയ ചടങ്ങിനായി സാംസ്‌കാരിക സമ്മേളനം അടുത്തുണ്ടാകാം. ഹാൾ ഉണ്ടാകും. ദൈവവുമായി അടുത്ത ബന്ധം സ്ഥാപിക്കാനാണ് ക്ഷേത്രം. ഇക്കാര്യത്തിൽ സർക്കാർ ഇടപെടൽ ആവശ്യമുണ്ടോ എന്ന് അറിയില്ലെന്നും തരൂർ പറഞ്ഞു.

ജനങ്ങൾ പ്രാർഥിക്കുന്നത് വ്യക്തിപരമായ താത്പര്യങ്ങൾ കൊണ്ടാണെന്നാണ് വിശ്വാസം. ആരും ഒരു സർക്കാർ പറഞ്ഞതുകൊണ്ട് പ്രാർഥിക്കില്ലെന്നും ശശി തരൂർ വിശദീകരിച്ചു.

ALSO READ- മോഡിയെ വിമർശിച്ച മൂന്ന് മന്ത്രിമാരെ സസ്‌പെൻഡ് ചെയ്ത് മാലിദ്വീപ് സർക്കാർ; മന്ത്രിമാരുടെ അഭിപ്രായം സർക്കാർ നയമല്ലെന്ന് പ്രസ്താവന

അതേസമയം, അയോധ്യയിലേക്ക് വ്യക്തികളെയാണ് ക്ഷണിച്ചിരിക്കുന്നതെന്ന് ഖാർഗെ വ്യക്തമാക്കി. പങ്കെടുക്കണമോ എന്നത് അവരുടെ തീരുമാനമാണ്. 22-ാം തീയതിക്ക് ഇനിയും 15 ദിവസമുണ്ടല്ലോ എന്നാണ് ഗാർഖെ പറഞ്ഞത്. ഇതുവരെ കോൺഗ്രസ് അയോധ്യ ക്ഷേത്ര പ്രതിഷ്ഠാദിനത്തിൽ പങ്കെടുക്കുന്നത് സംബന്ധിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Exit mobile version