മോഡിയെ വിമർശിച്ച മൂന്ന് മന്ത്രിമാരെ സസ്‌പെൻഡ് ചെയ്ത് മാലിദ്വീപ് സർക്കാർ; മന്ത്രിമാരുടെ അഭിപ്രായം സർക്കാർ നയമല്ലെന്ന് പ്രസ്താവന

ന്യൂഡൽഹി: ലക്ഷദ്വീപ് വിനോദസഞ്ചാരം പ്രോത്സാഹിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്ക്കെതിരെ പരാമർശം നടത്തിയ മൂന്ന് മാലിദ്വീപ് മന്ത്രിമാരെ സസ്‌പെൻഡ് ചെയ്തു. മോശം പരാമർശം നടത്തിയ മന്ത്രിമാരായ മറിയം ഷിവുന, മൽഷൻ, ഹസൻ സിഹാൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. മാലിദ്വീപ് വക്താവ്, ഇബ്രാഹിം ഖലീൽ സസ്പെൻഷൻ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും മന്ത്രി ഹസൻ സിഹാൻ ഇക്കാര്യം നിഷേധിക്കുകയും ചെയ്തു.

മറിയം ഷിവുനയുടെ പ്രസ്താവന വ്യക്തിഗത അഭിപ്രായം മാത്രമാണെന്നും അത് സർക്കാർ നയമല്ലെന്നും മാലി ഭരണകൂടം ഔദ്യോഗിക വിശദീകരണം പുറത്തിറക്കി. സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തുന്ന വിദ്വേഷപരാമർശങ്ങൾക്കെതിരെ നടപടിയുണ്ടാകുമെന്നു പ്രസ്താവനയിൽ സർക്കാർ വ്യക്തമാക്കി.

വിദേശ നേതാക്കൾക്കും ഉന്നത സ്ഥാനങ്ങളിലുള്ള വ്യക്തികൾക്കുമെതിരെ സാമൂഹ്യമാധ്യമങ്ങളിലൂടെ നടത്തുന്ന വിദ്വേഷപരാമർശങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. എന്നാൽ ആ അഭിപ്രായപ്രകടനങ്ങളൊന്നും തന്നെ മാലദ്വീപ് ഭരണകൂടത്തിന്റെ നയങ്ങളെ പ്രതിനിധീകരിക്കുന്നില്ല അവ തികച്ചും വ്യക്തിപരം മാത്രമാണ്.

ALSO READ- ‘മോഡി ഒരു കോമാളി, ഇസ്രയേലിന്റെ പാവമന്ത്രി; ലക്ഷദ്വീപ് സന്ദർശനം മാലിദ്വീപിനെ ലക്ഷ്യംവെച്ച’്; അധിക്ഷേപിച്ച് മാലിദ്വീപ് മന്ത്രിമാർ; ഭയപ്പെടുന്ന ഭാഷാപ്രയോഗമെന്ന് മുൻപ്രസിഡന്റ്

അഭിപ്രായ സ്വാതന്ത്ര്യം, യാതൊരു വിദ്വേഷ പ്രകടനങ്ങളുമില്ലാതെ, രാജ്യത്തിന്റെ അന്താരാഷ്ട്ര പങ്കാളികളുമായുള്ള ബന്ധത്തെ ഉലയ്ക്കാതെ, ജനാധിപത്യപരമായും ഉത്തരവാദിത്വപൂർണമായും വിനിയോഗിക്കേണ്ടതാണ് എന്ന് വിശ്വസിക്കുന്ന ഭരണകൂടമാണ് മാലിയുടേതെന്ന് ഔദ്യോഗിക പ്രസ്താവനയിൽ സർക്കാർ പറഞ്ഞു.

Exit mobile version