അയ്യപ്പഭക്തര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മതിലിലിടിച്ചു, ഒരു മരണം, മൂന്നുപേര്‍ക്ക് പരിക്ക്

കൊച്ചി: അയ്യപ്പഭക്തര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മതിലിലിടിച്ച് അപകടം. എറണാകുളം പെരുമ്പാവൂരിനടത്തുവെച്ചാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ വാഹനം ഓടിച്ചിരുന്നയാള്‍ മരിച്ചു.

കീഴില്ലം പരുത്തുവയലിപ്പടിയില്‍ വെച്ചാണ് അയ്യപ്പഭക്തരുടെ കാര്‍ അപകടത്തില്‍ പെട്ടത്. കര്‍ണാടക കൂര്‍ഗ് ജില്ല സ്വദേശി ചന്ദ്രു ആണ് മരിച്ചത്.

also read:പ്രമുഖ നടനും ഡിഎംഡികെ നേതാവുമായ വിജയകാന്ത് വിടവാങ്ങി

നിയന്ത്രണം വിട്ട കാര്‍ വഴിയരികിലെ സ്വകാര്യ വ്യക്തിയുടെ മതിലിലേക്കും സമീപത്തെ മരത്തിലേക്കും ഇടിച്ച് കയറുകയായിരുന്നു. ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് അപകടം.

അപകടത്തില്‍ ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങി വരികയായിരുന്ന മൂന്ന് അയ്യപ്പ ഭക്തന്‍മാര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഡ്രൈവര്‍ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു.

Exit mobile version