ബൈക്കിലെത്തി കുട്ടികളെ തട്ടികൊണ്ട് പോകാന്‍ ശ്രമം: രണ്ട് പേര്‍ അറസ്റ്റില്‍

മലപ്പുറം: ബൈക്കിലെത്തി കുട്ടികളെ തട്ടികൊണ്ട് പോകാന്‍ ശ്രമിച്ച രണ്ട് പേര്‍ അറസ്റ്റില്‍. താനൂര്‍ സ്വദേശികളായ സുള്‍ഫിക്കര്‍, യാസീന്‍ എന്നിവരാണ് അറസ്റ്റിലായത്. മലപ്പുറം താനൂരിലാണ് സംഭവം നടന്നത്.

കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍ ‘പ്രാങ്കി’ന് വേണ്ടി ചെയ്തതെന്നാണ് പ്രതികള്‍ പോലീസിനോട് പറഞ്ഞത്. ഇരുചക്ര വാഹനത്തില്‍ എത്തിയാണ് കുട്ടിയെ തട്ടികൊണ്ടുപോകാന്‍ ശ്രമിച്ചത്. കുട്ടികളുടെ എതിര്‍പ്പും ബഹളവും കാരണം ശ്രമം ഉപേക്ഷിക്കുകയായിരുന്നു.

Exit mobile version