തിരൂരില്‍ നേര്‍ച്ചക്കെത്തിച്ച ആന ഇടഞ്ഞു; ബൈക്ക്, കാര്‍, ഓട്ടോറിക്ഷ തുടങ്ങിയ വാഹനങ്ങള്‍ തകര്‍ത്തു! രണ്ട് പേര്‍ക്ക് പരിക്ക്

രാത്രി പത്ത് മണിയോടെയാണ് സംഭവം.

തിരൂര്‍: തിരൂരില്‍ നേര്‍ച്ചക്കെത്തിച്ച ആന ഇടഞ്ഞത് പ്രദേശത്ത് പരിഭ്രാന്ത്ി പരത്തി. ബിപി അങ്ങാടി നേര്‍ച്ചയുമായി ബന്ധപ്പെട്ട് പെട്ടിവരവിനായി കൊണ്ട് വന്ന ആനയാണ് ഇടഞ്ഞത്. രാത്രി പത്ത് മണിയോടെയാണ് സംഭവം.

പൊരൂരില്‍ നിന്നും പുറപ്പെടുന്ന വരവിനായി എത്തിച്ച ആനയാണ് ഇടഞ്ഞത്. രണ്ട് ബൈക്ക്, കാര്‍, ഓട്ടോറിക്ഷ തുടങ്ങിയ വാഹനങ്ങള്‍ തകര്‍ത്തു. പിഭ്രാന്തരായി ഓടുന്നതിനിടയില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇവരെ തിരൂര്‍ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പത്തരയോടെ ആനയെ തളച്ച് സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി.

Exit mobile version