ഗര്‍ഭിണിയായതും പ്രസവിച്ചതും മറച്ചുവെച്ച് 42കാരി, നവജാതശിശുവിനെ കണ്ടെത്തിയത് ബക്കറ്റില്‍ മരിച്ച നിലയില്‍

തൃശൂര്‍: തൃശ്ശൂരില്‍ നവജാത ശിശുവിനെ ബക്കറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അടാട്ടാണ് സംഭവം. സംഭവത്തില്‍ 42കാരിയായ അമ്മയെ പോലീസ് നിരീക്ഷിച്ച് വരികയാണ്.

പൂര്‍ണ വളര്‍ച്ചയെത്തിയ പെണ്‍കുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ശനിയാഴ്ച രാത്രിയാണ് രക്തസ്രാവത്തെ തുടര്‍ന്നു യുവതിയെ ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിച്ചത്.

also read:പാലക്കാട് അമിത വേഗത്തിലെത്തിയ കാര്‍ ബൈക്കിലിടിച്ച് യുവാവ് മരിച്ചു

തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു ചികിത്സ തേടിയത്. എന്നാല്‍ പരിശോധനയില്‍ യുവതി പ്രസവിച്ചതായി ഡോക്ടര്‍മാര്‍ കണ്ടെത്തി.

പിന്നാലെ ആശുപത്രി അധികൃതര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. യുവതിയുടെ വീട്ടിലെത്തി പരിശോധന നടത്തിയ പോലീസ് ശൗചാലയത്തിലെ ബക്കറ്റില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

also read: നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് പെട്രോള്‍ പമ്പിലേക്ക് ഇടിച്ചുകയറി അപകടം, ഇന്ധനം അടിക്കുന്ന മെഷീന്‍ തകര്‍ത്തു, ജീവനക്കാരന് പരിക്ക്

യുവതിയുടെ ഭര്‍ത്താവ് രണ്ട് വര്‍ഷം മുന്‍പാണ് മരിച്ചത്. ഗര്‍ഭിണിയായ വിവരം യുവതി മറ്റുള്ളവരില്‍ നിന്നും മറച്ചുവെച്ചിരുന്നു. യുവതി നിലവില്‍ ചികിത്സയിലാണ്. കുഞ്ഞിന്റെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.

Exit mobile version