പാലക്കാട് അമിത വേഗത്തിലെത്തിയ കാര്‍ ബൈക്കിലിടിച്ച് യുവാവ് മരിച്ചു

കാര്‍ യാത്രികരായ നാലുപേര്‍ക്കും പരുക്കേറ്റിട്ടുണ്ട്.

പാലക്കാട്: ചിറ്റൂര്‍ അമ്പാട്ട് പാളയത്തിന് സമീപം അമിത വേഗത്തിലെത്തിയ കാര്‍ ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം. നല്ലേപ്പിള്ളി പാറക്കല്‍ സ്വദേശി മണികണ്ഠന്‍ (43) ആണ് മരിച്ചത്.

സംഭവത്തില്‍ ബൈക്ക് പൂര്‍ണമായും കത്തി നശിച്ചു. ഇടിയുടെ ആഘാതത്തില്‍ മണികണ്ഠന്റെ ശരീര ഭാഗങ്ങള്‍ ചിന്നിത്തെറിച്ചു. കാര്‍ യാത്രികരായ നാലുപേര്‍ക്കും പരുക്കേറ്റിട്ടുണ്ട്.

പുലര്‍ച്ചെ 3.45 ഓടെയാണ് അപകടമുണ്ടായത്. കാറിന്റെ അമിത വേഗതയാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.

Exit mobile version