പെരുമ്പാവൂരില്‍ മതില്‍പണിക്കിടെ ഹിറ്റാച്ചി കുളത്തിലേക്ക് മറിഞ്ഞ് അപകടം; ഡ്രൈവര്‍ മരിച്ചു

ആന്ധ്ര സ്വദേശിയായ ഡ്രൈവര്‍ ദിവാങ്കര്‍ ശിവാങ്കി ആണ് മരിച്ചത്.

എറണാകുളം: പെരുമ്പാവൂരില്‍ മതില്‍പണിക്കിടെ ഹിറ്റാച്ചി കുളത്തിലേക്ക് മറിഞ്ഞു ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. ആന്ധ്ര സ്വദേശിയായ ഡ്രൈവര്‍ ദിവാങ്കര്‍ ശിവാങ്കി ആണ് മരിച്ചത്. കുളത്തിന്റെ മതില്‍ പണിക്കിടെ ഹിറ്റാച്ചി തെന്നി കുളത്തിലേക്ക് മറിയുകയായിരുന്നു. ഡ്രൈവര്‍ ഉള്ളില്‍ കുടുങ്ങി പോയതിനാല്‍ പെരുമ്പാവൂര്‍ ഫയര്‍ഫോഴ്‌സ് എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Exit mobile version