പത്തു പൈസക്ക് പോലും ഇപ്പോള്‍ നിവൃത്തിയില്ല, ഹോട്ടലുകളില്‍ കടംപറഞ്ഞാണ് ഭക്ഷണം കഴിക്കുന്നത്, കടത്തില്‍ മുങ്ങി ജീവിച്ചു കൊണ്ടിരിക്കുകയാണ്; ജിഷയുടെ അമ്മ പറയുന്നു

കേരളത്തെ ഒന്നടങ്കം നടുക്കിയ മരണമായിരുന്നു പെരുമ്പാവൂരുകാരി ജിഷയുടേത്. ഇത് വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ടു. ജിഷയുടെ മരണ ശേഷം അമ്മ രാജേശ്വരിയും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. മകളുടെ മരണത്തിനുശേഷം അമ്മയ്ക്ക് വിഷമമൊന്നുമില്ലെന്നും ആര്‍ഭാട ജീവിതമാണ് അവര്‍ നയിക്കുന്നതെന്നുമുള്ള വാര്‍ത്തകളാണ് സോഷ്യല്‍മീഡിയയില്‍ അടക്കം നിറഞ്ഞത്.

ബ്യൂട്ടീഷന്‍ ചെയ്തുള്ള രാജേശ്വരിയുടെ ചിത്രങ്ങള്‍ക്കൊക്കെ സോഷ്യല്‍മീഡിയയില്‍ വന്‍ വിമര്‍ശനമാണ് ലഭിച്ചത്. എന്നാല്‍ ഇപ്പോള്‍ ദുരിത ജീവിതം നയിക്കുന്ന രാജേശ്വരിയുടെ വാര്‍ത്തകളാണ് പുറത്തുവരുന്നത്. ശരിക്കും പറഞ്ഞുകഴിഞ്ഞാല്‍ പത്തു പൈസക്ക് പോലും ഇപ്പോള്‍ നിവൃത്തിയില്ലെന്ന് ജിഷയുടെ അമ്മ പറഞ്ഞതായി ഒരു ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

‘കൈയ്ക്ക് അസുഖമാണ്. ഒരുപാട് ഹോസ്പിറ്റലില്‍ ചെന്ന് ഞാന്‍ ചികിത്സ നേടി പക്ഷേ ഇതുവരെയും എന്റെ കൈ ഭേദം ആയിട്ടില്ല. ആശുപത്രിയില്‍ നിന്ന് ഡോക്ടര്‍ പറഞ്ഞത് വീണ്ടും എനിക്ക് ഓപ്പറേഷന്‍ വേണമെന്നാണ്. പക്ഷേ ഓപ്പറേഷന് വേണ്ടുന്ന പണം എന്റെ കൈയ്യില്‍ ഇല്ല’- രാജേശ്വരി പറഞ്ഞു.

ഒരു നേരത്തെ ഇഞ്ചക്ഷന്‍ എടുക്കാന്‍ വേണ്ടി ഞാന്‍ ആരോട് പണം വാങ്ങിക്കും. പെരുമ്പാവൂര്‍ ഉള്ള എല്ലാ കടകളിലും മെഡിക്കല്‍ ഷോപ്പുകളിലും ഞാന്‍ കടം ചോദിച്ചു കഴിഞ്ഞു. ഹോട്ടലുകളില്‍ കടം പറഞ്ഞാണ് ഭക്ഷണം കഴിക്കുന്നത്. ഞാനിപ്പോള്‍ കടത്തില്‍ മുങ്ങി ജീവിച്ചു കൊണ്ടിരിക്കുകയാണെന്നും രാജേശ്വരി കൂട്ടിച്ചേര്‍ത്തു.

എനിക്ക് പറ്റുന്ന രീതിയില്‍ കൂലിപ്പണി എടുത്തെങ്കിലും ജീവിക്കണമെന്ന ആഗ്രഹമാണെനിക്കുള്ളത്. ആരെയും പിടിച്ചുപറിച്ചോ മോഷ്ടിച്ചോ ജീവിക്കണമെന്ന ആഗ്രഹം തനിക്കില്ലെന്നും പക്ഷേ ഇപ്പോള്‍ ജോലി ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണെന്നും അവര്‍ പറഞ്ഞു.

Exit mobile version