അതിഥി തൊഴിലാളികളുടെ കുഞ്ഞിന് നേരെ ലൈംഗിക അതിക്രമം; പ്രതി പിടിയില്‍, സംഭവം പെരുമ്പാവൂരില്‍

പ്രതിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.

കൊച്ചി: പെരുമ്പാവൂരില്‍ അതിഥി തൊഴിലാളികളുടെ കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം. സംഭവത്തില്‍ പ്രതിയെ പിടികൂടിയതായി കുറുപ്പുംപടി പോലീസ് അറിയിച്ചു. വെള്ളിയാഴ്ച വൈകീട്ട് 5 മണിക്ക് ശേഷം വടക്കാട്ടുപടി പ്ലെവുഡ് ഫാക്ടറിയിലാണ് സംഭവം.

കുഞ്ഞിന്റെ മാതാപിതാക്കളും പ്ലൈവുഡ് ഫാക്ടറിയില്‍ തന്നെയാണ് ജോലി ചെയ്യുന്നത്. കുട്ടി അവര്‍ക്കൊപ്പം ഉണ്ടായിരുന്നു. അവിടെ ഉണ്ടായിരുന്ന അതിഥി തൊഴിലാളി തന്നെയാണ് കുഞ്ഞിനെ ഉപദ്രവിച്ചെന്നാണ് വിവരം.

പ്രതിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. കുഞ്ഞിനെ ഉപദ്രവിക്കുന്നത് കണ്ടെന്ന ദൃക്‌സാക്ഷികളുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് ഇയാളെ ചോദ്യം ചെയ്യുന്നത്.

Exit mobile version