വഴക്ക് പറഞ്ഞതിന് വീടുവിട്ടു; പെരുമ്പാവൂരിൽ നിന്നും കാണാതായ രണ്ട് വിദ്യാർഥിനികൾ പാലക്കാടെന്ന് വിവരം; പോലീസ് പാലക്കാട്ടേക്ക്

കൊച്ചി: തിങ്കളാഴ്ച പെരുമ്പാവൂരിൽനിന്ന് കാണാതായ രണ്ട് വിദ്യാർത്ഥിനികൾ പാലക്കാട് എത്തിയതായി വിവരം. ഇവരെ പാലക്കാട് കണ്ടെത്തിയതായി സൂചന ലഭിച്ചതോടെ പെരുമ്പാവൂർ പോലീസ് പാലക്കാട്ടേക്ക് തിരിച്ചു. തിങ്കളാഴ്ച വൈകിട്ടുമുതലാണ് പെൺകുട്ടികളെ കാണാതായത്. ഒൻപതാംക്ലാസ് വിദ്യാർഥിനികളായ രണ്ടുപേരാണ് വീടുവിട്ടത്.

പെരുമ്പാവൂരിനടുത്ത പാലക്കാട്ടുതാഴം, ഒന്നാംമൈൽ സ്വദേശിനികളായ വിദ്യാർത്ഥിനികളെയാണ് കാണാതായത്. ഒരേ ക്ലാസിൽ പഠിക്കുന്ന ഇരുവരും സ്‌കൂൾ വിട്ടാൽ ട്യൂഷനും കഴിഞ്ഞാണ് വീട്ടിൽ പതിവായി എത്താറുള്ളത്. തിങ്കളാഴ്ച വൈകിട്ട് പതിവുസമയം കഴിഞ്ഞിട്ടും പെൺകുട്ടികൾ വീട്ടിലെത്താതിരുന്നതിനെ തുടർന്നാണ് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയത്.
ALSO READ- ബംഗളൂരുവില്‍ സര്‍ക്കാര്‍ നഴ്‌സറി സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണു; അത്യാഹിതം ഒഴിവായത് ഭാഗ്യം കൊണ്ട്

തുടർന്ന് പോലീസും ബന്ധുക്കളും ഊർജിതമായ അന്വേഷണം നടത്തുകയാണ്. പെൺകുട്ടികളിൽ ഒരാളെ വീട്ടിൽനിന്ന് വഴക്കുപറഞ്ഞിരുന്നു. അതിനാലാണ് ഇരുവരും വീട്ടിൽ പോകാതിരുന്നതെന്നാണ് വിവരം. ഇതിനായി കൂട്ടുകാരിയെയും ഒപ്പംകൂട്ടി റ്റെങ്ങോട്ടോ പോയതാണെന്നാണ് പോലീസിന് ലഭിച്ച വിവരം.

Exit mobile version