ഓടിളക്കി വീട്ടിൽ കയറി;വയോധികരെ കത്തിമുനയിൽ നിർത്തി കവർന്നത് വജ്രം ഉൾപ്പടെ എട്ട് പവൻ; ഞെട്ടലൊഴിയാതെ ഈ ഗ്രാമം

പരവനടുക്കം: കാസർകോട് ജില്ലയിലെ പരവനടുക്കത്തിന് സമീപം ഒറ്റപ്പെട്ട സ്ഥലത്തുള്ള വീട്ടിൽ താമസിക്കുന്ന വയോധികരെ കത്തിമുനയിൽ നിർത്തിയു കെട്ടിയിട്ടും ഭീഷണിപ്പെടുത്തി കവർച്ച. വയോധികരായ ദമ്പതിമാരെയും ബന്ധുവിനേയും കത്തിമുനയിൽ നിർത്തിയാണ് മൂന്നംഗ മുഖംമൂടി സംഘം വജ്രംപതിച്ച കമ്മൽ ഉൾപ്പെടെ എട്ടുപവൻ കവർന്നത്.

പരവനടുക്കം കൈന്താർ കോടോത്ത് ഹൗസിൽ കോടോത്ത് കുഞ്ഞിക്കണ്ണൻ നമ്പ്യാർ (78), ഭാര്യ മേലത്ത് തങ്കമണി (68), ബന്ധു കാഞ്ഞങ്ങാട് സൗത്തിലെ എം ഗോപാലകൃഷ്ണൻ (65) എന്നിവരെയാണ് ഭീഷണിപ്പെടുത്തി സംഘം മോഷണം നടത്തിയത്.

വെള്ളിയാഴ്ച അർധരാത്രിയോടെയാണ് സംഭവം. മുഖംമൂടി ധരിച്ച സംഘം വീടിന്റെ അടുക്കള ഭാഗത്തെ ഓടിളക്കി വീടിനകത്ത് കയറി ഒളിച്ചിരുന്നു എന്നാണ് സംശയം. രാത്രിയിൽ കുഞ്ഞിക്കണ്ണൻ നമ്പ്യാർ ശൗചാലയത്തിലേക്ക് പോയപ്പോഴായിരുന്നു ആക്രമണമുണ്ടായത്. ബഹളംകേട്ട് തങ്കമണി മുറിയിൽനിന്ന് പുറത്തിറങ്ങിയപ്പോഴാണ് കൈകൾ തുണികൊണ്ട് കെട്ടി ഭർത്താവിനെ കത്തിമുനയിൽ നിർത്തിയിരിക്കുന്നതായി കണ്ടത്.

പണവും സ്വർണവുമെടുക്കാൻ ആംഗ്യത്തിലൂടെ അവർ തങ്കമണിയോട് ആവശ്യപ്പെടുകയായിരുന്നു. കത്തിമുനിൽ നിർത്തി ഭീഷണി മുഴക്കിയതോടെ ഇവർ സ്വർണവള ഊരിനൽകി. പിന്നാലെ മുറിയിലും മുകൾനിലയിലും അലമാരകളിലുണ്ടായിരുന്ന ആഭരണങ്ങളും കൈക്കലാക്കി സംഘം കടന്നുകളയുകയായിരുന്നു.

ALSO READ- ചക്രവാതച്ചുഴി; വരും മണിക്കൂറില്‍ അതിതീവ്ര മഴ, 40 കിമീ വേഗതയില്‍ കാറ്റിനും സാധ്യത, വിവിധ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

മുകൾനിലയിൽ ഉറങ്ങുകയായിരുന്ന ഗോപാലകൃഷ്ണൻ പുറത്തിറങ്ങി ചെറുത്തുനിൽക്കാൻ ശ്രമിച്ചെങ്കിലും അക്രമിസംഘം രക്ഷപ്പെട്ടു. വിവരമറിഞ്ഞ് ജില്ലാ പോലീസ് മേധാവി പി ബിജോയ്, ബേക്കൽ ഡിവൈഎസ്പി സികെ സുനിൽകുമാർ, സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി വിവി മനോജ്, ഇൻസ്‌പെക്ടർമാരായ ടി ഉത്തംദാസ്, യുപി വിപിൻ, വി ഉണ്ണികൃഷ്ണൻ എന്നിവരും ഫൊറൻസിക്, ഡോഗ് സ്‌ക്വാഡ് വിഭാഗവും സംഭവസ്ഥലം സന്ദർശിച്ചു. ബേക്കൽ ഡിവൈഎസ്പിയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചിരിക്കുകയാണ്.

Exit mobile version