വയനാട്ടില്‍ പ്രജീഷിനെ കൊന്നത് WWL 45 എന്ന കടുവ, തിരിച്ചറിഞ്ഞ് വനംവകുപ്പ്

നരഭോജി കടുവയെ പിടികൂടുന്നതിനുള്ള ദൗത്യം രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് വനംവകുപ്പ് അറിയിച്ചു.

കല്‍പ്പറ്റ: വാകേരിയില്‍ പ്രജീഷിനെ കൊന്ന കടുവയെ തിരിച്ചറിഞ്ഞതായി സൂചന. 13 വയസുള്ള വയനാട് വന്യജീവി സങ്കേതത്തിലെ 45 എന്ന കടുവയാണ് പ്രജീഷിനെ പിടിച്ചത് എന്നാണ് വിവരം. നരഭോജി കടുവയെ പിടികൂടുന്നതിനുള്ള ദൗത്യം രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് വനംവകുപ്പ് അറിയിച്ചു.

കടുവയെ തിരിച്ചറിഞ്ഞതോടെ മയക്കുവെടി വെച്ച് പിടികൂടുന്നതിനുള്ള തയ്യാറെടുപ്പിലാണ് വനംവകുപ്പ്. വെറ്റിനറി സര്‍ജന്‍ ഡോ.അജേഷ് മോഹന്‍ദാസ് അടക്കമുള്ള വെറ്റിനറി ടീം കൂടല്ലൂരിലെ ബേസ് ക്യാമ്പിലെത്തി. കടുവയെ ഇപ്പോള്‍ അകലമിട്ട് നിരീക്ഷിച്ച് വരുകയാണെന്ന് വനംവകുപ്പ് അറിയിച്ചു.

ALSO READ ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; ഭര്‍ത്താവിന്റെ മാതാപിതാക്കളും സഹോദരിയും ഒളിവില്‍, പിടികൂടാനാവാതെ പോലീസ്

പശുവിന് പുല്ല് വെട്ടാന്‍ പോയ പ്രജീഷ് എന്ന യുവാവിനെയാണ് കടുവ കഴിഞ്ഞ ദിവസം കൊന്നത്. വൈകീട്ട് പാല് വില്‍പ്പന നടത്തുന്നിടത്ത് എത്താതിരുന്നതോടെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കടുവ ഭക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.

Exit mobile version