മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ കെ കുഞ്ഞിരാമന്‍ അന്തരിച്ചു

കാസര്‍കോട്: മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ കെ കുഞ്ഞിരാമന്‍ അന്തരിച്ചു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് അന്ത്യം. 80 വയസായിരുന്നു.

വാര്‍ധക്യ സഹജമായ അസുഖം മൂലം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അസുഖം കൂടിയതിനെ തുടര്‍ന്ന് രണ്ടു ദിവസംമുന്‍പായിരുന്നു അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

also read; ശബരിമലയിൽ അച്ഛനെ കാണാതെ കുട്ടി കരഞ്ഞ ദൃശ്യം മതസ്പർധയുണ്ടാക്കുന്ന തരത്തിൽ പ്രചരിപ്പിച്ചു; കേസെടുക്കാൻ എസ്പിക്ക് നിർദേശം

തൃക്കരിപ്പൂര്‍ മുന്‍ എംഎല്‍എയായിരുന്നു കുഞ്ഞിരാമന്‍. 2006 മുതല്‍ 2016 വരെയായിരുന്നു തൃക്കരിപ്പൂര്‍ എംഎല്‍എയായിരുന്നത്. സിപിഎം കാസര്‍കോട് മുന്‍ ജില്ലാസെക്രട്ടറിയും സംസ്ഥാന കമ്മിറ്റിയംഗവുമായിരുന്നു.

വിദ്യാര്‍ഥികാലത്ത് തന്നെ പൊതുപ്രവര്‍ത്തനത്തില്‍ താല്‍പര്യം കാട്ടിയ കുഞ്ഞിരാമനെ, എകെജിയാണ് രാഷ്ട്രീയ രംഗത്തേക്ക് കൈപിടിക്കുന്നത്. 1979 മുതല്‍ 84 വരെ ചെറുവത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്നു.

Exit mobile version