തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കാര്‍ ബേക്കറിയിലേക്ക് ഇടിച്ചു കയറി അപകടം; കടയുടമയ്ക്ക് ദാരുണാന്ത്യം

കടയുടമസ്ഥനായ ആലിയാട് സ്വദേശി രമേശന്‍ (47) ആണ് മരിച്ചത്.

തിരുവനന്തപുരം: നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ബേക്കറിയിലേക്ക് ഇടിച്ചു കയറി കടയുടമയ്ക്ക് ദാരുണാന്ത്യം. കടയുടമസ്ഥനായ ആലിയാട് സ്വദേശി രമേശന്‍ (47) ആണ് മരിച്ചത്.

വെഞ്ഞാറമൂട് തണ്ട്രാംപൊയ്ക ജംഗ്ഷന് സമീപം ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം നടന്നത്. കാരേറ്റ് ഭാഗത്ത് നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് വന്ന ആന്ധ്രാ സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാര്‍ നെസ്റ്റ് ബേക്കറിയിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു. അതേസമയം, കാര്‍ യാത്രക്കാരായ ആന്ധ്രാ സ്വദേശികളുടെ പരുക്ക് ഗുരുതരമല്ല.

Exit mobile version