ഓടുന്ന ട്രെയിനില്‍ ഓടിക്കയറാന്‍ ശ്രമം, ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയില്‍ കുടുങ്ങി ഡോക്ടര്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട്: ട്രെയിനില്‍ നിന്നും വീണ് ഡോക്ടര്‍ക്ക് ദാരുണാന്ത്യം. കണ്ണൂര്‍ റീജനല്‍ പബ്ലിക് ഹെല്‍ത്ത് ലാബിലെ കണ്‍സല്‍റ്റന്റ് കോവൂര്‍ പാലാഴി എംഎല്‍എ റോഡ് മാക്കണഞ്ചേരി താഴത്ത് ഡോ. എം സുജാതയാണ് മരിച്ചത്. അമ്പത്തിനാല് വയസ്സായിരുന്നു.

ഓടുന്ന ട്രെയിനില്‍ കയറാന്‍ ശ്രമിക്കവേ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയില്‍ കുടുങ്ങിയാണ് മരണം സംഭവിച്ചത്. ഇന്ന് രാവിലെ പത്തേകാലോടെയാണ് സംഭവം. പരിക്കേറ്റ ഡോക്‌റെ ഉടനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

also read: കേരളത്തിലെ അരുവി കാണാന്‍ എത്തി, യുവാവ് മുങ്ങിമരിച്ചു

കണ്ണൂരിലേക്കു പോകാനായിട്ടായിരുന്നു ഇവര്‍ സ്റ്റേഷനിലെത്തിയത്. എന്നാല്‍ അപ്പോഴേക്കും എറണാകുളം കണ്ണൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസ് അവിടെ നിന്ന് പുറപ്പെടുകയായിരുന്നു.

ഓടുന്ന ട്രെയിനില്‍ കയറാന്‍ നോക്കിയപ്പോള്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ തടഞ്ഞു. ഡോക്ടറെ ബെഞ്ചിലിരുത്തി. ഉടനെ ട്രെയിന്‍ പതുക്കെയായപ്പോള്‍ ഇവര്‍ ഓടി കയറുകയായിരുന്നു. അതിനിടെയാണ് ഡോക്ടര്‍ പ്ലാറ്റ് ഫോമിനും ട്രെയിനിനും ഇടയിലേക്കു വീണത്.

Exit mobile version