ഗുരുവായൂരിൽ പെട്രോൾ പമ്പിന് മുന്നിൽ ശബരിമല തീർഥാടകരുടെ ബസിന് തീപിടിച്ചു; 50 യാത്രക്കാരും രക്ഷപ്പെട്ടു; ഒഴിവായത് വൻ ദുരന്തം

തൃശൂർ: ശബരിമലയിലേക്ക് പുറപ്പെട്ട തീർഥാടകരുടെ ബസിന് ഗുരുവായൂരിൽ വെച്ച് തീപടർന്നത് പരിഭ്രാന്തി പരത്തി. സേലം എടപ്പാടിയിൽ നിന്ന് വന്ന ബസിനാണ് തീ പിടിച്ചത്.ഏഴു കുട്ടികളടക്കം 50 പേരാണ് ബസിൽ ഉണ്ടായിരുന്നത്.

റെയിൽവേ മേൽപ്പാലം ഇറങ്ങി പെട്രോൾ പമ്പിന് മുന്നിലെത്തിയ സമയത്ത് ബസ് നിന്നുപോവുകയും മുൻവശത്തുനിന്ന് തീ ഉയരുകയുമായിരുന്നു. ഡ്രൈവറുടെ സീറ്റ് പൂർണമായും കത്തി നശിച്ചു. ഉടനെ തന്നെ ഫയർഫോഴ്‌സും പോലീസും സ്ഥലത്തെത്തിയെങ്കിലും പെട്രോൾ പമ്പ് ജീവനക്കാരും നാട്ടുകാരും ചേർന്ന് തീയണക്കുകയായിരുന്നു.

സെൽഫ് മോട്ടോർ നിന്നുള്ള ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്ന് ബസ് ഡ്രൈവർ പ്രതികരിച്ചു. ഈ ബസിൽ ഭക്ഷണം പാചകം ചെയ്യാനുള്ള രണ്ട് ഗ്യാസിലിണ്ടറുകൾ ഉണ്ടായിരുന്നു.

ALSO READ- ‘കൊന്നു, ഇനി പോലീസിനെ വിളിച്ചോ’, ഭർത്താവ് യുവതിയെ ഭർത്താവ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി; മുൻപ് ആസിഡ് ഒഴിച്ച് കൊലപ്പെടുത്താനും ശ്രമം

കൂടാതെ പെട്രോൾ പമ്പിനു മുന്നിൽ വെച്ചാണ് തീപിടിച്ചതെന്നതും വലിയ ആശങ്ക പടർത്തിയെങ്കിലും വലിയ ദുരന്തം ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. ബസിന്റെ ഡീസൽ പമ്പ് പൊട്ടിയിരുന്നെങ്കിലും അതിലേക്ക് തീ പടരാതിരുന്നതും ആശ്വാസമായി.

Exit mobile version