നഴ്‌സിങ് വിദ്യാര്‍ത്ഥിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, മൃതദേഹത്തിന്റെ ചിത്രം വാട്‌സ്അപ്പ് സ്റ്റാറ്റസാക്കി സുഹൃത്ത്, അറസ്റ്റില്‍

ചെന്നൈ: നഴ്‌സിങ് വിദ്യാര്‍ത്ഥിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സുഹൃത്ത് അറസ്റ്റില്‍. തമിഴ്‌നാട്ടിലാണ് സംഭവം. കൊല്ലം തെന്മല സ്വദേശി ഫൗസിയ ആണ് കൊല്ലപ്പെട്ടത്.

ഇരുപത് വയസ്സായിരുന്നു. സംഭവത്തില്‍ കൊല്ലം കുളത്തൂപ്പുഴ സ്വദേശിയായ ആഷിഖിനെ ( 20 ) ആണ് പൊലീസ് അറസ്റ്റു ചെയ്തത്.

also read: നീന്തല്‍ കുളത്തില്‍ സ്ത്രീയുടെ കത്തിക്കരിഞ്ഞ മൃതദേഹം; ഭര്‍ത്താവും ബന്ധുവും അറസ്റ്റില്‍

ഫൗസിയയുടെ സുഹൃത്താണ് ആഷിഖ്. ഫൗസിയയെ കൊലപ്പെടുത്തിയതിനു ശേഷം മൃതദേഹത്തിന്റെ ചിത്രം വാട്‌സ്അപ്പ് സ്റ്റാറ്റസായി പങ്കുവയ്ക്കുകയായിരുന്നു ആഷിഖ്.

Exit mobile version