ജ്യൂസ് പായ്ക്കറ്റുകള്‍ കുടുക്കി, ഒളിപ്പിച്ച് കടത്തിയ നാല് കിലോ സ്വര്‍ണ്ണവുമായി യാത്രക്കാരന്‍ വിമാനത്താവളത്തില്‍ പിടിയില്‍

ഡല്‍ഹി: വിമാനത്താവളം വഴി ജ്യൂസ് പായ്ക്കറ്റുകളില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന സ്വര്‍ണ്ണവുമായി യാത്രക്കാരന്‍ പിടിയില്‍. ഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം.

നാലു കിലോ സ്വര്‍ണമാണ് ബാങ്കോക്കില്‍ നിന്നും ഡല്‍ഹിയിലെത്തിയ യാത്രക്കാരനില്‍ നിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. പിടിച്ചെടുത്ത സ്വര്‍ണത്തിന് വിപണിയില്‍ രണ്ട് കോടിയിലധികം വിലവരുമെന്ന് കസ്റ്റംസ് വൃത്തങ്ങള്‍ അറിയിച്ചു.

also read: തേങ്ങയുടച്ചും നോട്ടുമാലയിട്ടും സ്വീകരണം, റോബിന്‍ ബസിന് പത്തനംതിട്ടയില്‍ വന്‍ സ്വീകരണമൊരുക്കി നാട്ടുകാര്‍

അറസ്റ്റിലായത് ഇന്ത്യന്‍ പൗരന്‍ തന്നെയാണെന്ന് അധികൃതര്‍ അറിയിച്ചു. ജ്യൂസ് പാക്കറ്റുകളില്‍ ബിസ്‌കറ്റ് രൂപത്തിലാണ് സ്വര്‍ണം കൊണ്ടുവന്നത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് യാത്രക്കാരന്‍ പിടിയിലായത്.

അതേസമയം, കഴിഞ്ഞ ദിവസം ചെന്നൈ വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാന്റ്‌ലിങ് ജീവനക്കാരനില്‍ നിന്ന്‌പേസ്റ്റ് രൂപത്തിലാക്കി കൊണ്ടുവന്ന സ്വര്‍ണ്ണം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയിരുന്നു.

Exit mobile version