തേങ്ങയുടച്ചും നോട്ടുമാലയിട്ടും സ്വീകരണം, റോബിന്‍ ബസിന് പത്തനംതിട്ടയില്‍ വന്‍ സ്വീകരണമൊരുക്കി നാട്ടുകാര്‍

പൂക്കുലയും പഴക്കുലയും നോട്ടുമാലയും നല്‍കിയാണ് റോബിന്‍ ബസിനെ നാട്ടുകാര്‍ സ്വീകരിച്ചത്.

പത്തനംതിട്ട: തമിഴ്‌നാട് മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്ത റോബിന്‍ ബസിന് പത്തനംതിട്ടയില്‍ വന്‍ സ്വീകരണമൊരുക്കി ഒരു സംഘം നാട്ടുകാര്‍. പൂക്കുലയും പഴക്കുലയും നോട്ടുമാലയും നല്‍കിയാണ് റോബിന്‍ ബസിനെ നാട്ടുകാര്‍ സ്വീകരിച്ചത്.

തമിഴ്‌നാട് മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്ത റോബിന്‍ ബസ് ഇന്നലെയാണ് വിട്ടുനല്‍കിയത്. പെര്‍മിറ്റ് ലംഘനം ചൂണ്ടികാട്ടിയാണ് ബസ് തമിഴ്‌നാട് എംവിഡി പിടിച്ചെടുത്തത്. ശേഷം 10,000 രൂപ പിഴ അടച്ചതിന് പിന്നാലെയാണ് ബസ് ഉടമയായ ഗിരീഷിന് വിട്ട് കൊടുക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്.

അതേസമയം, ഇന്ന് രാവിലെ 5 മണിക്ക് പത്തനംതിട്ടയില്‍ നിന്നും കോയമ്പത്തൂരിലേക്ക് പുറപ്പെടേണ്ടതായിരുന്നു റോബിന്‍ ബസ്. എന്നാല്‍ തകരാര്‍ കണ്ടതിനെ തുടര്‍ന്ന് വര്‍ക്ക്ഷോപ്പില്‍ കയറ്റിയതിനാല്‍ വൈകിയാണ് പുറപ്പെട്ടത്.

Exit mobile version