സ്ത്രീകള്‍ക്ക് മാത്രമല്ല, ഇനി മുതല്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിനും ബസ് യാത്ര സൗജന്യം, പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ജനങ്ങള്‍ക്കായി അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാര്‍ പലവിധത്തിലുള്ള സൗജന്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തിന് തന്നെ മാതൃകാപരമായ പല തീരുമാനങ്ങളും കൈകൊണ്ടിട്ടുള്ള കെജ്രിവാള്‍ സര്‍ക്കാര്‍ ഇപ്പോഴിതാ ഒരു പുതിയ പ്രഖ്യാപനം കൂടി നടത്തിയിരിക്കുകയാണ്.

ഡല്‍ഹിയില്‍ ഇനി മുതല്‍ സ്ത്രീകള്‍ക്ക് പുറമെ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിനും സൗജന്യ ബസ് യാത്രയാണ് കെജ്രിവാള്‍ സര്‍ക്കാര്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

അടുത്ത മന്ത്രിസഭ യോഗത്തില്‍ തന്നെ ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തീരുമാനം ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് ഗുണകരമാകുമെന്നും കെജ്രിവാള്‍ പറഞ്ഞു.

Exit mobile version