അയോധ്യ ക്ഷേത്ര പ്രതിഷ്ഠ ദിനം, അവധി പിന്‍വലിച്ച് ദില്ലി എയിംസ്

വ്യാപക വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് അവധി പിന്‍വലിച്ച് എയിംസിലെ ഒപി വിഭാഗം തുറക്കാന്‍ തീരുമാനമായത്.

ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ദിനമായ ജനുവരി 22ന് ഡല്‍ഹി എയിംസില്‍ ഒപി അടക്കം അടച്ചിട്ട് ജീവനക്കാര്‍ക്ക് ഉച്ചവരെ അവധി നല്‍കാനുളള തീരുമാനം പിന്‍വലിച്ചു. വ്യാപക വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് അവധി പിന്‍വലിച്ച് എയിംസിലെ ഒപി വിഭാഗം തുറക്കാന്‍ തീരുമാനമായത്.

രോഗികള്‍ക്കുണ്ടാകുന്ന അസൗകര്യം കണക്കിലെടുത്താണ് തീരുമാനമെന്ന് എയിംസ് അധികൃതര്‍ അറിയിച്ചു. രാമക്ഷേത്ര പ്രതിഷ്ഠ കണക്കിലെടുത്താണ് 2.30 വരെ ഒപിക്ക് ഉള്‍പ്പെടെ അവധി പ്രഖ്യാപിച്ചിരുന്നത്.

അതേസമയം, പുതുച്ചേരി ജിപ്മര്‍ (ജവഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച്) അടച്ചിടുന്നതിനെതിരായ ഹര്‍ജി തളളി. രോഗികള്‍ക്ക് ബുദ്ധിമുട്ട് വരാതെ നോക്കുമെന്ന അധികൃതരുടെ ഉറപ്പ് മദ്രാസ് ഹൈക്കോടതി അംഗീകരിച്ചു.

ഒപി വിഭാഗം പ്രവര്‍ത്തിക്കണമെന്നും നിര്‍ദേശമില്ല. അര്‍ബുദ രോഗികള്‍ക്കും ഡയാലിസിസ് വേണ്ടവര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാകരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

Exit mobile version