ഓട്ടോ ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം, പിന്നാലെ കുഴഞ്ഞുവീണു, ഡൈവര്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട്: ഓട്ടോറിക്ഷ ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് ജില്ലയിലാണ് സംഭവം. നാദാപുരം വേവത്തെ എടത്തില്‍ ബിനീഷ് ആണ് മരിച്ചത്. മുപ്പത്തിയൊമ്പത് വയസ്സായിരുന്നു.

ഓട്ടോറിക്ഷ ഓടിച്ചുകൊണ്ടിരിക്കെ ബിനീഷിന് ശാരീകാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. പിന്നാലെ കുഴഞ്ഞുവീണു. തൂണേരി പട്ടാണിയില്‍ വച്ചാണ് കുഴഞ്ഞുവീണത്.

also read; സര്‍വ്വീസ് പുനഃരാരംഭിച്ച് റോബിന്‍ ബസ്, വീണ്ടും പിന്നാലെ പാഞ്ഞെത്തി മോട്ടോര്‍വാഹനവകുപ്പ്, 7500 രൂപ പിഴ!

ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കി. അതുല്യ ഭാര്യയാണ്. മക്കള്‍: മീവല്‍, മിഹ.

Exit mobile version