സംസ്ഥാന സ്‌കൂള്‍ കലോത്സവം; ഇത്തവണയും വെജിറ്റേറിയന്‍ ഭക്ഷണം, മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി

കൊല്ലം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇത്തവണ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കലോത്സവത്തിന് ഇത്തവണയും വെജിറ്റേറിയന്‍ ഭക്ഷണമാകും ഉണ്ടാവുകയെന്നും മന്ത്രി അറിയിച്ചു.

സംഘാടക സമിതി യോഗത്തിലായിരുന്നു മന്ത്രി തീരുമാനം അറിയിച്ചത്. ഇനിയൊരു സംശയവും ഇക്കാര്യത്തില്‍ ആരും ഉയര്‍ത്തേണ്ടതില്ലെന്നും കഴിഞ്ഞ കലോത്സവത്തില്‍ ഭക്ഷണം സംബന്ധിച്ച് വിവാദമുണ്ടായ സാഹചര്യത്തിലാണ് ഇങ്ങനെയൊരു തീരുമാനമെന്നും മന്ത്രി പറഞ്ഞു.

also read: പാലക്കാട് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; അമ്മയെ ക്രൂരമായി കൊലപ്പെടുത്തിയത് മകന്‍, അറസ്റ്റ്

മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. അക്രഡിറ്റേഷനുള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രത്യേക പാസ് നല്‍കുമെന്നും മാധ്യമപ്രവര്‍ത്തകര്‍ക്ക് ഗ്രീന്‍ റൂമില്‍ പ്രവേശനം ഉണ്ടാകില്ലെന്നും മന്ത്രി അറിയിച്ചു.

ഇതുകൂടാതെ നവമാധ്യമങ്ങളെ നിയന്ത്രിക്കുമെന്നും വി ശിവന്‍കുട്ടി വ്യക്തമാക്കി. അതേസമയം, കലോത്സവത്തിന്റെ സ്വര്‍ണക്കപ്പ് കോഴിക്കോടുനിന്ന് കൊല്ലത്തേക്ക് ആഘോഷപൂര്‍വം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.

Exit mobile version