‘എന്റെ കൈയില്‍ ഒന്നും ഇല്ലെന്ന് പറഞ്ഞിട്ടും കേട്ടില്ല, സ്റ്റേഷനിലേക്ക് കൊണ്ടുപോയി കുനിച്ച് നിര്‍ത്തി ഇടിച്ചു’; പോലീസുകാര്‍ക്കെതിരെ പരാതിയുമായി വിദ്യാര്‍ത്ഥി, നട്ടെല്ലിന് പരിക്കേറ്റ് ചികിത്സയില്‍

കൊച്ചി: പോലീസിന്റെ മര്‍ദനത്തില്‍ നട്ടെല്ലിന് പരിക്കേറ്റുവെന്ന് പരാതിയുമായി 17കാരനായ വിദ്യാര്‍ത്ഥി. എറണാകുളത്താണ് സംഭവം. പെരുമ്പാവൂര്‍ സ്വദേശിയായ പാര്‍ത്ഥിപനാണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നത്.

പാല സ്റ്റേഷനിലെ രണ്ടു പൊലീസുകാര്‍ തന്നെ ക്രൂരമായി മര്‍ദ്ദിച്ചു എന്നാണ് പാര്‍ത്ഥിപന്‍ മാധ്യമങ്ങളോട് പറഞ്ഞത്. ‘എന്റെ വണ്ടി ഫോളോ ചെയ്ത്, വാഹനത്തിന് കുറുകെ നിര്‍ത്തിയ ശേഷം ഇറങ്ങാന്‍ പറഞ്ഞു. എന്റെ ദേഹവും ബൈക്കും ചെക്ക് ചെയ്തു. തുടര്‍ന്ന് സാധനം എടുക്കാന്‍ പറഞ്ഞു.” പാര്‍ത്ഥിപന്‍ പറയുന്നു.

also read: മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഫോണ്‍കോള്‍,പിന്നാലെ അസഭ്യവര്‍ഷം, പിന്നില്‍ ഏഴാംക്ലാസ്സുകാരന്‍

‘സാറെ എന്റെ കൈയില്‍ ഒന്നും ഇല്ലെന്ന് പറഞ്ഞു. കൂട്ടുകാരനെ വിളിക്കാന്‍ വന്നതാണ് എന്നും പറഞ്ഞു. നിന്റെ കൈയില്‍ സാധനം ഉണ്ടല്ലോ, മുഖം കണ്ടാല്‍ അറിയാമല്ലോ എന്നും പറഞ്ഞു. ഒന്നുമില്ല എന്ന് വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ സത്യം പറഞ്ഞിട്ട് പോയാല്‍ മതിയെന്ന് പറഞ്ഞു.’

‘തുടര്‍ന്ന് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അവിടെ വച്ച് മുടിയില്‍ പിടിച്ച് വലിച്ച് കുനിച്ച് നിര്‍ത്തി മുട്ടുകൈയ്ക്ക് ഇടിച്ചു. ആദ്യ ഇടിക്ക് തന്നെ നിലത്തുവീണ് കരഞ്ഞു. എന്റെ കൈയില്‍ സാധനം ഒന്നും ഇല്ലെന്ന് പറഞ്ഞ് കാലില്‍ പിടിച്ച് കരഞ്ഞു. പിന്നെയും മുടിയില്‍ പിടിച്ച് എഴുന്നേല്‍പ്പിച്ച് വീണ്ടും മര്‍ദ്ദിച്ചു. ഇക്കാര്യം പുറത്തുപറഞ്ഞാല്‍ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി’- പാര്‍ത്ഥിപന്‍ പറഞ്ഞു.

also read: മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഫോണ്‍കോള്‍,പിന്നാലെ അസഭ്യവര്‍ഷം, പിന്നില്‍ ഏഴാംക്ലാസ്സുകാരന്‍

‘മകന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടുനില്‍ക്കാന്‍ വയ്യ. ഇതില്‍ എന്തെങ്കിലും ഒരു തീരുമാനം ഉണ്ടാവണം. അവന് നടക്കാന്‍ പോലും വയ്യ, മകന് നീതി കിട്ടണം’- നിഷ പറഞ്ഞു. അതേസമയം, ലൈസന്‍സില്ലാതെ വണ്ടിയോടിച്ചതിനാണ് പിടികൂടിയതെന്നും മര്‍ദ്ദിച്ചിട്ടില്ലെന്നുമാണ് പാലാ പൊലീസിന്റെ വിശദീകരണം. പെരുമ്പാവൂര്‍ വളയന്‍ചിറങ്ങരയിലെ പോളിടെക്നിക് വിദ്യാര്‍ഥിയാണ് പാര്‍ത്ഥിപന്‍.

Exit mobile version