മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഫോണ്‍കോള്‍,പിന്നാലെ അസഭ്യവര്‍ഷം, പിന്നില്‍ ഏഴാംക്ലാസ്സുകാരന്‍

തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി വിജയന് ഏഴാം ക്ലാസുകാരന്റെ വധഭീഷണി. കോളിലൂടെ അസഭ്യവര്‍ഷവും നടത്തിയതിന് പിന്നാലെ മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

പൊലീസ് ആസ്ഥാനത്താണ് കോള്‍ വന്നത്. എറണാകുളം സ്വദേശിയായ പന്ത്രണ്ടുകാരനാണ് മുഖ്യമന്ത്രിയെ കൊല്ലുമെന്ന് ഭീഷണി മുഴക്കി ഫോണ്‍ ചെയ്തത്.

also read: കേരളവര്‍മ്മ കോളേജ് പിടിച്ചെടുത്തെന്ന് കെഎസ്‌യു: ആഘോഷത്തിനിടെ എസ്എഫ്‌ഐ സ്ഥാനാര്‍ഥിയ്ക്ക് വിജയം

മ്യൂസിയം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇതിന് പിന്നില്‍ ഏഴാം ക്ലാസുകാരനാണെന്ന് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ചിനാണ് ഫോണ്‍ വിളിച്ചത്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയാണ് ഫോണ്‍ വിളിച്ചതെന്ന് കണ്ടെത്തിയത്.

Exit mobile version