ഭക്ഷ്യവിഷബാധയേറ്റ് യുവാവിന്റെ മരണം: ഹയാത്ത് ഹോട്ടലിനെതിരെ നരഹത്യാകുറ്റം

കൊച്ചി: എറണാകുളത്ത് ഭക്ഷ്യവിഷബാധയേറ്റ് യുവാവ് മരിച്ചെന്ന പരാതിയില്‍ ഹോട്ടലിനെതിരെ മനഃപൂര്‍വമായ നരഹത്യാവകുപ്പ് ചുമത്തി. കാക്കനാടിലെ ഹയാത്ത് ഹോട്ടലിനെതിരെയാണ് തൃക്കാക്കര പോലീസ് നടപടിയെടുത്തത്. യുവാവിന്റെ ബന്ധുക്കളുടെ പരാതിയില്‍ തൃക്കാക്കര പോലീസ് നേരത്തെ കേസെടുത്തിരുന്നു.

പാലാ ചെമ്പിളാവ് സ്വദേശി രാഹുലാണ് മരിച്ചത്. ഹയാത്ത് ഹോട്ടലില്‍ നിന്ന് ഷവര്‍മ വാങ്ങിക്കഴിച്ച രാഹുലിന് ഭക്ഷ്യവിഷബാധ ഏറ്റുവെന്നായിരുന്നു ബന്ധുക്കളുടെ പരാതി. ഇതേ ഹോട്ടലില്‍ ഭക്ഷണം കഴിച്ച പത്തുപേരാണ് ചികിത്സ തേടിയത്.

അതേസമയം, മരിച്ച രാഹുലിന്റേതുള്‍പ്പെടെ മൂന്ന് പേരുടെ രക്തത്തില്‍ സാല്‍മോണല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. മൈക്രോബയോളജി പരിശോധനയില്‍ രാഹുലിന്റെ ശരീരത്തില്‍ ഷിഗല്ല ബാക്ടീരിയയുടെ സാന്നിധ്യവും കണ്ടെത്തിയിരുന്നു.

Exit mobile version