‘മുസ്ലീം ലീഗിന്റെ ചെലവില്‍ ശശി തരൂരിന്റെ ഇസ്രായേല്‍ ഐക്യദാര്‍ഢ്യം’; ടെല്‍ അവീവില്‍ നിന്ന് ഇസ്രായേല്‍, കോഴിക്കോട് തരൂരിന്റെയും പാലസ്തീന്‍ ആക്രമണം: എം സ്വരാജ്

കോഴിക്കോട്: മുസ്ലിം ലീഗിന്റെ പാലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയില്‍ വെച്ച് ഇസ്രായേല്‍ അനുകൂല പരാമര്‍ശം നടത്തിയ ശശി തരൂരിനെ വിമര്‍ശിച്ച് സിപിഎം നേതാവ് എം സ്വരാജ്.

കോഴിക്കോട് കടപ്പുറത്ത് മുസ്ലീം ലീഗിന്റെ ചെലവില്‍ ശശി തരൂര്‍ ഇസ്രായേല്‍ ഐക്യദാര്‍ഢ്യ സമ്മേളനം നടത്തിയിരിക്കുകയാണെന്ന് സ്വരാജ് ഫേസ്ബുക്കിലൂടെ വിമര്‍ശിച്ചു. രാജ്യത്തിന്റെ ഏതാണ്ട് തൊണ്ണൂറ് ശതമാനവും ഇതിനോടകം അപഹരിക്കപ്പെട്ടെങ്കിലും പാലസ്തീന്റെ ഭാഗത്തു നിന്നുണ്ടായത് ”ഭീകരവാദികളുടെ അക്രമ”ണമാണെന്ന് ഡോ.ശശി തരൂര്‍ ഉറപ്പിക്കുന്നു. ഒപ്പം ഇസ്രായേലിന്റേത് ”മറുപടി ‘ യും ആണത്രെ. വാക്കുകള്‍ക്ക് അര്‍ത്ഥമുണ്ടെന്ന് അറിയാത്ത ആളല്ല അദ്ദേഹമെന്ന് സ്വരാജ് ചൂണ്ടിക്കാണിച്ചു.

ഇസ്രായേല്‍ ലക്ഷണമൊത്ത ഭീകര രാഷ്ട്രമാണെന്ന് പറയാന്‍ കോണ്‍ഗ്രസ് നേതാവിന് ഇപ്പോഴും കഴിയുന്നില്ല. ടെല്‍ അവീവില്‍ നിന്ന് ഇസ്രായേലും കോഴിക്കോട്ടെ ലീഗ് വേദിയില്‍ നിന്നും ഡോ. ശശി തരൂരും പാലസ്തീനെ അക്രമിക്കുന്നുവെന്നാണ് എം സ്വരാജ് കുറിപ്പിലൂടെ വിമര്‍ശിച്ചത്.

also read- ദുര്‍ഗ പൂജയുടെ ഭാഗമായി എംഎസ് ധോണി ധനസഹായം നല്‍കുന്നെന്ന് പറഞ്ഞ് കബളിപ്പിച്ചു; യുവതിയുടെ ഒന്നരവയസുകാരന്‍ കുഞ്ഞിനെ തട്ടിയെടുത്ത് സംഘം

എം സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

കോഴിക്കോട് കടപ്പുറത്ത് മുസ്ലിം ലീഗിന്റെ ചെലവിൽ ഡോ.ശശി തരൂർ ഇസ്രായേൽ ഐക്യദാർഢ്യ സമ്മേളനം നടത്തിയിരിക്കുന്നു. രാജ്യത്തിന്റെ ഏതാണ്ട് തൊണ്ണൂറ് ശതമാനവും ഇതിനോടകം അപഹരിക്കപ്പെട്ടെങ്കിലും പലസ്തീന്റെ ഭാഗത്തു നിന്നുണ്ടായത് “ഭീകരവാദികളുടെ അക്രമ”ണമാണെന്ന് ഡോ.ശശി തരൂർ ഉറപ്പിക്കുന്നു.

ഒപ്പം ഇസ്രായേലിന്റേത് “മറുപടി ” യും ആണത്രെ …..! വാക്കുകൾക്ക് അർത്ഥമുണ്ടെന്ന് അറിയാത്ത ആളല്ല അദ്ദേഹം.ഒക്ടോബർ ഏഴാം തിയ്യതിയല്ല ചരിത്രം ആരംഭിച്ചതെന്നും അദ്ദേഹത്തിന് അറിയാതിരിക്കില്ല.

എന്നിട്ടും ഇസ്രായേൽ ലക്ഷണമൊത്ത ഭീകര രാഷ്ട്രമാണെന്ന് പറയാൻ കോൺഗ്രസ് നേതാവിന് ഇപ്പോഴും കഴിയുന്നില്ല. ടെൽ അവീവിൽ നിന്ന് ഇസ്രായേലും കോഴിക്കോട്ടെ ലീഗ് വേദിയിൽ നിന്നും ഡോ. ശശി തരൂരും പലസ്തീനെ അക്രമിക്കുമ്പോൾ
മുസ്ലിംലീഗ് സമസ്തയെ പ്രകടനം നടത്തി തോൽപിച്ചതിന്റെ ആഹ്ലാദത്തിലാണ്.

Exit mobile version