പൊലീസിനെ വെട്ടിയ കേസിലെ പ്രതി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

death| bignewslive

ആലപ്പുഴ: പൊലീസിനെ വെട്ടിയ കേസിലെ പ്രതി തൂങ്ങിമരിച്ച നിലയില്‍. ഇരുവ സ്വദേശി ഹാഷിം ബഷീറാണ് മരിച്ചത്. കായംകുളത്തെ വീട്ടിലാണ് ഹാഷിമിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇടുക്കി ചിന്നക്കനാലില്‍ കായംകുളം സിപിഒ ദീപിക്കിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയാണ് ഹാഷിം ബഷീര്‍. കഴിഞ്ഞ ഓഗസ്റ്റ് 28ന് കായംകുളത്തെ വ്യാപാരിയ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ പിടികൂടാന്‍ പൊലീസ് ഇടുക്കിയിലെ ശാന്തന്‍പാറില്‍ എത്തിയിരുന്നു.

also read: കുടുംബവഴക്ക്; ഭാര്യയെ കുത്തിക്കൊന്ന് ജീവനൊടുക്കി ഭര്‍ത്താവ്, നടുക്കം

അവിടെ ഒളിവില്‍ കഴിയുകയായിരുന്ന പ്രതികള്‍ പൊലീസിനെ ആക്രമിക്കുകയായിരുന്നു ആക്രമണത്തില്‍ സിപിഒ ദീപക്കിന് സാരമായി പരിക്കേറ്റിരുന്നു. പിന്നീട് നാല് ദിവസം കഴിഞ്ഞ ശേഷമാണ് പ്രതികളെ പിടികൂടാന്‍ കഴിഞ്ഞത്.

also read: കാറിന്റെ ബോണറ്റിനുള്ളില്‍ കയറിക്കൂടി രാജവെമ്പാല, നാടുചുറ്റിയത് ഒന്നരദിവസം, നടുക്കം മാറാതെ മനോജും കുടുംബവും, പിടിയിലായത് ഇങ്ങനെ

കേസില്‍ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ ഇന്ന് രാവിലെയാണ് ഹാഷിമിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Exit mobile version