കാര്‍ നിര്‍ത്തിയിട്ട ലോറിയില്‍ ഇടിച്ചുകയറി അപകടം, തമിഴ്‌നാട്ടില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

പത്തനംതിട്ട: തമിഴ്‌നാട്ടിലുണ്ടായ വാഹനാപകടത്തില്‍ യുവാക്കള്‍ക്ക് ദാരുണാന്ത്യം. പത്തനംതിട്ട സ്വദേശികളായ രണ്ട് യുവാക്കളാണ് മരിച്ചത്. അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു.

അടൂര്‍ മണ്ണടി സ്വദേശികളായ സന്ദീപ്, അമന്‍ എന്നിവരാണ് മരിച്ചത്. കൃഷ്ണഗിരി-ഹൊസൂര്‍ പാതയിലാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു.

also read: പെരുമ്പാവൂരില്‍ 20 ദിവസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയില്‍, അതിഥി തൊഴിലാളി ദമ്പതികള്‍ക്കായി അന്വേഷണം ആരംഭിച്ചു

ബെംഗളൂരുവില്‍ വിദ്യാര്‍ഥികളാണു മരിച്ച സന്ദീപും അമനും. അപകടത്തില്‍ പരിക്കേറ്റ കാറിലുണ്ടായിരുന്ന മൂന്നുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Exit mobile version