മരംമുറിക്കുന്നത് നോക്കി നിന്നു, ചില്ലകള്‍ വന്നുവീണത് തലയില്‍, ആറാംക്ലാസ്സുകാരന് ദാരുണാന്ത്യം

ആലപ്പുഴ: മരം മുറിക്കുന്നതിനിടയില്‍ തടി തലയില്‍ വീണ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. ആലപ്പുഴ ജില്ലയിലാണ് നടുക്കുന്ന സംഭവം.

വള്ളികുന്നം തെക്കേമുറിയില്‍ കൊല്ലന്റെ വടക്കേതില്‍ അഷറഫിന്റെ മകന്‍ ആഷിക് ആണ് മരിച്ചത്. പന്ത്രണ്ട് വയസ്സായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയ്ക്കായിരുന്നു സംഭവം.

also read: നിപ പ്രതിരോധം; സംസ്ഥാന ആരോഗ്യ വകുപ്പ് നടത്തിയ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് കേന്ദ്രം

വീട്ടുവളപ്പില്‍ വെച്ചാണ് മരം ആഷിക്കിന്റെ ദേഹത്ത് വീണത്. മരം മുറിക്കുന്നതിനിടെ താഴത്തുനില്‍ക്കുകയായിരുന്ന ആഷിക്കിന്റെ ദേഹത്തേക്ക് മരത്തിന്റെ ചില്ല വീഴുകയായിരുന്നു.

ഉടനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചങ്ങംളങ്ങര ശ്രീ വിവേകാനന്ദ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ആഷിക്ക്. കബറടക്കം പിന്നീട് കാഞ്ഞിപ്പുഴ ജമാഅത്ത് മസ്ജിദില്‍.

Exit mobile version