ബലാത്സംഗ കേസ്, ചെന്നൈ വിമാനത്താവളത്തില്‍ വെച്ച് പിടിയിലായി ഷിയാസ് കരീം

ചെന്നൈ: ബലാത്സംഗ കേസില്‍ പ്രതിയായ ഷിയാസ് കരീം ചെന്നൈ വിമാനത്താവളത്തില്‍ വെച്ച പിടിയില്‍. ചെന്നൈ കസ്റ്റംസ് ഷിയാസിനെ തടഞ്ഞു വെക്കുകയായിരുന്നു. ലുക്ക് ഔട്ട് നോട്ടീസ് ഉള്ളതിനാലാണ് കസ്റ്റംസ് ഷിയാസിനെ പിടികൂടിയത്.

ഗള്‍ഫില്‍ നിന്നെത്തിയതായിരുന്നു ഷിയാസ്. ചെന്നൈ കസ്റ്റംസ് ഷിയാസിനെ പിടികൂടിയ വിവരം ചന്തേര പൊലീസിനെ അറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സംഘം ചെന്നൈയിലെത്തി ഷിയാസിനെ അറസ്റ്റ് ചെയ്യും.

also read: കടമായി പൊറോട്ടയും ബീഫ് കറിയും നല്‍കാത്തതിന്റെ ദേഷ്യം, ഹോട്ടലിലെ ഭക്ഷണ സാധനങ്ങളില്‍ മണ്ണ് വാരിയിട്ട യുവാവ്, അറസ്റ്റില്‍

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന കാസര്‍കോട് സ്വദേശിനിയുടെ പരാതിയിലാണ് ഷിയാസിനെതിരെ നടപടി. ചന്ദേര പൊലീസ് സ്റ്റേഷന്റെ പരിധിയിലുള്ള സ്ത്രീയാണ് ഷിയാസ് കരീമിനെതിരെ പരാതി നല്‍കിയത്. വിവാഹ വാഗ്ദാനം നല്‍കി 2021 ഏപ്രില്‍ മുതല്‍ പീഡിപ്പിക്കുന്നുവെന്ന് പരാതിയില്‍ പറയുന്നു.

ഷിയാസിനോട് തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ മര്‍ദ്ദിച്ചുവെന്നും യുവതിയുടെ പരാതിയിലുണ്ട്. ഷിയാസ് തന്നില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്തതായും യുവതി പറയുന്നു. എറണാകുളത്ത് ജോലി ചെയ്യുകയാണ് പരാതിക്കാരി.

Exit mobile version