സോഷ്യല്‍മീഡിയയിലൂടെയുള്ള അടുപ്പം എത്തിച്ചത് ആത്മഹത്യയില്‍, വീട്ടമ്മയുടെ മരണത്തില്‍ യുവാവ് അറസ്റ്റില്‍

പാലക്കാട്: പാലക്കാട് വീട്ടമ്മയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കിഴക്കഞ്ചേരിയിലാണ് സംഭവം. ഇളങ്കാവ് സ്വദേശി മണികണ്ഠനെ യാണ് മംഗലംഡാം പൊലീസ് അറസ്റ്റ് ചെയ്തത്.

കളവപ്പാടം പ്രകാശന്റെ ഭാര്യ കൃഷ്ണകുമാരിയാണ് വീട്ടില്‍ തൂങ്ങിമരിച്ചത്. കഴിഞ്ഞ 19 നായിരുന്നു കൃഷ്ണകുമാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ എഴുതി വെച്ച ആത്മഹത്യ കുറിപ്പ് പോലീസ് കണ്ടെത്തിയിരുന്നു.

also read: ‘മഹാത്മഗാന്ധിയുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ നമുക്ക് എപ്പോഴും പ്രവര്‍ത്തിക്കാം’; ആദരമര്‍പ്പിച്ച് പ്രധാനമന്ത്രി

ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സോഷ്യല്‍ മീഡിയയിലൂടെയുള്ള ബന്ധമാണ് മരണത്തിലേക്ക് എത്തിച്ചതെന്ന് യുവതിയുടെ ആത്മഹത്യാ കുറിപ്പില്‍ നിന്നും വ്യക്തമായതായും തുടരന്വേഷണം നടക്കുന്നതായും പൊലീസ് പറഞ്ഞു.

എസ് സി എസ്ടി ആക്ട് പ്രകാരം ആത്മഹത്യാ പ്രേരണക്ക് കേസെടുത്ത് മണ്ണാര്‍ക്കാട് എസ് സി എസ് ടി സ്‌പെഷ്യല്‍ കോടതിയില്‍ ഹാജറാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Exit mobile version