നിയന്ത്രണം വിട്ട കാര്‍ മതിലിലേക്ക് ഇടിച്ചുകയറി അപകടം, വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

കോഴിക്കോട്: കോഴിക്കോട് വാഹനാപകടത്തില്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം.
കാര്‍ മതിലില്‍ ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. ഇരിങ്ങണ്ണൂര്‍ സ്വദേശി സി കെ മുഹമ്മദ് സിനാന്‍ ആണ് മരിച്ചത്.

കോഴിക്കോട് നാദാപുരം- തലശ്ശേരി സംസ്ഥാന പാതയില്‍ വെച്ചാണ് അപകടം സംഭവിച്ചത്. കുഞ്ഞിപ്പര മുക്കില്‍ രാത്രി 12 മണിയോടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട കാര്‍ മതിലിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

also read: യുവാക്കളുടെ മരണം പന്നിക്ക് വച്ച കെണിയില്‍ കുടുങ്ങി: മൃതദേഹം കുഴിച്ചിട്ടെന്ന് സ്ഥലമുടമ

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സിനാനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സുന്നി യുവജനസംഘം നേതാവ് റാഷിദ് ബുഗാരിയുടെ മകനാണ്.

Exit mobile version