പ്രണയബന്ധം ഉപേക്ഷിച്ചതിലുള്ള വൈരാഗ്യം, ആസിഡൊഴിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ തട്ടിക്കൊണ്ടുപോയി, ക്രൂര മര്‍ദനത്തിന് ഇരയാക്കി യുവാവ്

കൊച്ചി: എറണാകുളത്ത് യുവതിയെ തട്ടിക്കൊണ്ടുപോയി ക്രൂര മര്‍ദനത്തിന് ഇരയാക്കിയ ശേഷം എയര്‍ പിസ്റ്റള്‍ കൊണ്ട് വെടിയുതിര്‍ത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച മുപ്പത്തിരണ്ടുകാരന്‍ അറസ്റ്റില്‍. മൂവാറ്റുപുഴ രണ്ടാര്‍ കോട്ടപ്പടിയില്‍ വീട്ടില്‍ ജവഹര്‍ കരിം (32) ആണ് അറസ്റ്റിലായത്.

ആസിഡ് ഉപയോഗിച്ച് പൊള്ളിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ജവഹര്‍ കരിം യുവതിയെ കാറില്‍ കയറ്റിയത്. ക്രൂരമായി മര്‍ദിച്ച ശേഷം വഴിയില്‍ ഇറക്കിവിട്ട യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്. തിങ്കളാഴ്ച ഉച്ചയ്ക്കാണ് സംഭവം.

also read: ഭാഗ്യാന്വേഷികളുടെ സ്വന്തം പാലക്കാട്! പൂജ ബമ്പറിലും ഇപ്പോൾ ഓണം ബമ്പറിലും പാലക്കാടിന്റെ സാന്നിധ്യം; ബാവ ഏജൻസിക്ക് ലഭിക്കുക രണ്ടരക്കോടി

തൊടുപുഴയില്‍ പിഎസ് സി കോച്ചിങ്ങിനു പോകാന്‍ പുളിന്താനം ഭാഗത്ത് നില്‍ക്കുകയായിരുന്നു യുവതി. അപ്പോഴാണ് ജവഹര്‍ കരിം കാറുമായി എത്തിയത്. കാറില്‍ കയറിയില്ലെങ്കില്‍ ആസിഡ് ഉപയോഗിച്ച് പൊള്ളിക്കുമെന്ന് ഭീഷണിപ്പെടുത്തി ജവഹര്‍ കരിം ബലമായി കാറില്‍ കയറ്റുകയായിരുന്നു.

തുടര്‍ന്ന് കോതമംഗലം ചെറുവട്ടൂരിലെ ഒരു കടയില്‍ എത്തിച്ചാണ് മര്‍ദിച്ചത്. പിന്നീട് യുവതിയെ ഇയാള്‍ കാറില്‍ കയറ്റിയ അതേ സ്ഥലത്ത് ഇറക്കിവിടുകയായിരുന്നു. യുവതിയുടെ ദേഹത്ത് എയര്‍ പിസ്റ്റളിന്റെ പെല്ലറ്റ് തറച്ച് പരിക്കേറ്റതായും പൊലീസ് പറഞ്ഞു.

also read; ഭാഗ്യാന്വേഷികളുടെ സ്വന്തം പാലക്കാട്! പൂജ ബമ്പറിലും ഇപ്പോൾ ഓണം ബമ്പറിലും പാലക്കാടിന്റെ സാന്നിധ്യം; ബാവ ഏജൻസിക്ക് ലഭിക്കുക രണ്ടരക്കോടി

അതേസമയം, ഇരുവരും മുന്‍പ് അടുപ്പത്തിലായിരുന്നുവെന്നും അടുപ്പം ഉപേക്ഷിച്ചതിലുള്ള വൈരാഗ്യമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നും പൊലീസ് പറഞ്ഞു.

Exit mobile version