അമിതവേഗത്തിലെത്തിയ ബൈക്ക് നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചുകയറി അപകടം, രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം, ഒരാള്‍ക്ക് ഗുരുതര പരിക്ക്

പത്തനംതിട്ട: നിയന്ത്രണം വിട്ട ബൈക്ക് മതിലില്‍ ഇടിച്ചുകയറി രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. തിരുവല്ല കച്ചേരിപ്പടിയിലാണ് സംഭവം. അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

തിരുവല്ല മഞ്ഞാടി സ്വദേശികളായ വിഷ്ണു ഉണ്ണികൃഷ്ണന്‍, ആസിഫ് അര്‍ഷാദ് എന്നിവരാണ് മരിച്ചത്. അപകടത്തില്‍ മഞ്ഞാടി സ്വദേശി തന്നെയായ അരുണ്‍ എന്നയാള്‍ക്കാണ് ഗുരുതര പരിക്കേറ്റത്.

also read: മരുതോങ്കരയിലെ വവ്വാലുകളെ പിടികൂടി പരിശോധനയ്ക്ക് അയ്ക്കും; സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ ഫലം ഇന്ന്

ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടം. കച്ചേരിപ്പടി ജങ്ഷനു സമീപത്തുവെച്ചാണ് അപകടം സംഭവിച്ചത്. താലൂക്ക് ആശുപത്രി ഭാഗത്തു നിന്നു അമിത വേഗത്തിലെത്തിയ വാഹനം നിയന്ത്രണം വിട്ട് മതലില്‍ ഇടിച്ചു കയറുകയായിരുന്നു.

അപകടത്തില്‍ തലയ്ക്ക് ഗുരുതര പരിക്കേറ്റ വിഷ്ണുവും ആസിഫും തത്ക്ഷണം മരിച്ചു. അരുണിനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മരിച്ച വിഷ്ണുവിന്റേയും ആസിഫിന്റേയും മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റി.

Exit mobile version