ഒരാള്‍ക്ക് കൂടി നിപ; വൈറസ് ബാധ സ്ഥിരീകരിച്ചത് 39കാരന്, കോഴിക്കോട് കടുത്ത നിയന്ത്രണം

nipah virus| bignewslive

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഒരാള്‍ക്ക് കൂടി നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. 39 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇദ്ദേഹം ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.

ഇതോടെ കോഴിക്കോട് നിപ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം നാലായി. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള ഫലം ആരോഗ്യമന്ത്രിയുടെ ഓഫീസാണ് പുറത്തു വിട്ടത്.

also read: നിപ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം; കേരളത്തില്‍ നിന്നെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നിയന്ത്രണവുമായി മധ്യപ്രദേശ് സര്‍വകലാശാല, വലഞ്ഞ് വിദ്യാര്‍ത്ഥികള്‍

സമ്പര്‍ക്കത്തിലൂടെയാണ് ഇയാള്‍ക്ക് രോഗബാധയുണ്ടായിട്ടുള്ളതെന്നാണ് പ്രാഥമിക നിഗമനം. നിപ പോസിറ്റീവ് ആയ വ്യക്തികള്‍ ചികിത്സ തേടിയ സ്വകാര്യ ആശുപത്രിയില്‍ ഇദ്ദേഹവും ചികിത്സ തേടിയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

വിശദ പരിശോധനയ്ക്കായി 30 സാമ്പിളുകളാണ് അയച്ചിരുന്നത്. നിപ കേസുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ മുന്‍കരുതലിന്റെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ കര്‍ശന നിയന്ത്രണം തുടരുകയാണ്. വലിയ പരിപാടികളെല്ലാം താത്കാലികമായി നിരോധിച്ചിരിക്കുകയാണ്.

Exit mobile version