ആശുപത്രിയില്‍ ചികിത്സയിലുള്ള പേരക്കുട്ടിക്ക് ഭക്ഷണവുമായി പോകവെ വാഹനാപകടം, 65കാരന് ദാരുണാന്ത്യം

പന്തീരാങ്കാവ്: ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികന് ദാരുണാന്ത്യം. കോഴിക്കോട് ജില്ലയിലെ പന്തീരാങ്കാവ് ആണ് സംഭവം.
മണക്കടവ് തുമ്പോളി മുയ്യായിൽ ബാലകൃഷ്ണനാണ് മരിച്ചത്.

65 വയസ്സായിരുന്നു. ആശുപത്രിയില്‍ ചികിത്സയിലുള്ള പേരക്കുട്ടിക്ക് ഭക്ഷണവുമായി പോകവെയാണ് അപകടം.

ഞായറാഴ്ച വൈകിട്ട് തൊണ്ടയാട് പാതയിൽ വച്ചായിരുന്നു അപകടം സംഭവിച്ചത്. ബാലകൃഷ്ണൻ സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തിൽ പരുക്കേറ്റ ബാലകൃഷ്ണനെ ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Exit mobile version