വന്ദേ ഭാരത് ട്രെയിനിനു നേരെ കല്ലേറ്, ചില്ലുകള്‍ തകര്‍ന്നു, രണ്ട് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

vande bharath| bignewslive

മലപ്പുറം: ഓടിക്കൊണ്ടിരിക്കുന്ന വന്ദേ ഭാരത് ട്രെയിനിനു നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. മലപ്പുറത്താണ് സംഭവം. താനൂരിനു സമീപമുള്ള ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് അറസ്റ്റിലായത്.

റെയില്‍വേ സുരക്ഷാ സേനയാണ് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തത്. ഷൊര്‍ണൂര്‍ റെയില്‍വേ സുരക്ഷാ സേന കമാന്‍ഡര്‍ സിടി ക്ലാരി വത്സലയുടെ നേതൃത്വത്തിലുള്ള സംഘമാണ് കുട്ടികളെ പിടികൂടിയത്.

also read: ആലുവയില്‍ വീണ്ടും ക്രൂരത: വീട്ടില്‍ ഉറങ്ങിക്കിടന്ന എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു

കഴിഞ്ഞ മാസം 21നാണ് ട്രെയിനിനു നേരെ കല്ലേറുണ്ടായത്. വന്ദേഭാരതിന്റെ ചില്ലുകള്‍ തകര്‍ന്നിരുന്നു. ഷൊര്‍ണൂരില്‍ എത്തിയപ്പോള്‍ പൊട്ടിയ ചില്ലില്‍ സ്റ്റിക്കര്‍ പതിച്ചാണ് യാത്ര തുടര്‍ന്നത്.

സ്‌കൂളിലെ അധ്യാപകരുടേയും രക്ഷിതാക്കളുടേയും സാന്നിധ്യത്തിലായിരുന്നു വിദ്യാര്‍ത്ഥികളെ ചോദ്യം ചെയ്തത്. അപ്പോള്‍ കല്ലെറിഞ്ഞതായി കുട്ടികള്‍ സമ്മതിച്ചു. കുട്ടികളെ ഇന്ന് തവനൂരിലെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു മുന്നില്‍ ഹാജരാക്കും.

Exit mobile version