സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം: കെഎസ്ഇബി ഉദ്യോഗസ്ഥന് ദാരുണാന്ത്യം; ഭാര്യയും മക്കളും രക്ഷപ്പെട്ടു

ആലപ്പുഴ: കലവൂരില്‍ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് കെഎസ്ഇബി ഉദ്യോഗസ്ഥന് ദാരുണാന്ത്യം. ആലപ്പുഴ തിരുവമ്പാടി സ്വദേശിയായ കെഎസ്ഇബി ഉദ്യോഗസ്ഥന്‍ ബിജുമോന്‍ ആണ് മരിച്ചത്. ഭാര്യയും മക്കളും പരിക്കുകളോടെ രക്ഷപ്പെട്ടു.

കാറിലുണ്ടായിരുന്ന ഭാര്യ രതി മോള്‍ക്കും രണ്ട് കുട്ടികള്‍ക്കും പരുക്കേറ്റിട്ടുണ്ട്. ഒരു കുട്ടിയെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ബസ് യാത്രക്കാരായ നാലു പേര്‍ക്ക് നിസാര പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരം.

സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച ശേഷം ബസ് നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചു കയറുകയായിരുന്നു. അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ വൈറലായിരുന്നു. ബസ് കാറില്‍ ഇടിച്ച ശേഷം നിയന്ത്രണം വിട്ട് പോകവേ ഒരാള്‍ ബസില്‍ നിന്നും ചാടിയിറങ്ങി ഓടി രക്ഷപ്പെടുന്നതും ദൃശ്യങ്ങളില്‍ കാണാം.

Exit mobile version