ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വര്‍ണ്ണം വിമാനത്തിന്റെ സീറ്റിനടിയില്‍ കുഴമ്പ് രൂപത്തിലാക്കി ഒളിപ്പിച്ച നിലയില്‍, വമ്പന്‍ സ്വര്‍ണ്ണവേട്ട

തിരുവനന്തപുരം: വിമാനത്തിന്റെ സീറ്റിനടിയില്‍ സ്വര്‍ണ്ണം കുഴമ്പ് രൂപത്തില്‍ ഒളിപ്പിച്ച നിലയില്‍. തിരുവനന്തപുരം വിമാനത്താവളത്തിലാണ് ഞെട്ടിക്കുന്ന സംഭവം. വേര്‍തിരിച്ചെടുത്തപ്പോള്‍ 965.09 ഗ്രാം സ്വര്‍ണമുണ്ടായിരുന്നതായി കസ്റ്റംസ് അധികൃതര്‍ അറിയിച്ചു.

എന്നാല്‍ ഇത് കൊണ്ട് വന്ന യാത്രക്കാരനെ തിരിച്ചറിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം രാവിലെ 10.30ന് ഷാര്‍ജയില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിയ ഇന്‍ഡിഗോ വിമാനത്തിന്റെ സീറ്റിനടിയില്‍ നിന്നാണ് കുഴമ്പ് രൂപത്തിലുള്ള ഒരു കിലോയ്ക്കടുത്തുള്ള സ്വര്‍ണം കണ്ടെടുത്തത്.

also read: ചുട്ടിപൊള്ളി കേരളം, അഞ്ച് ഡിഗ്രി വരെ കൂടാം, ആറുജില്ലകളില്‍ മുന്നറിയിപ്പ്

വിമാനത്തിന്റെ സീറ്റിനടിയില്‍ നിന്നും പിടിച്ചെടുത്ത സ്വര്‍ണത്തിന് അന്‍പത്തിയേഴരലക്ഷത്തോളം രൂപ വിലവരുമെന്ന് കസ്റ്റംസ് അധികൃതര്‍ പറഞ്ഞു.

കസ്റ്റംസിന്റെ എയര്‍ ഇന്റലിജന്‍സ് അസിസ്റ്റന്റ് കമ്മിഷണര്‍ എ എം നന്ദകുമാര്‍, സൂപ്രണ്ടുമാരായ സനവേ തോമസ്, വീരേന്ദ്രകുമാര്‍, ഗീതാ സന്തോഷ്, ഇന്‍സ്‌പെക്ടര്‍മാരായ ടൈറ്റില്‍ മാത്യു, ഹെഡ് ഹവില്‍ദാര്‍മാരായ ബാബുരാജ്, പ്രസന്നകുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.

Exit mobile version