കൊച്ചി: ഒന്നിച്ചിരുന്ന് മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തിനിടെ യുവാവിനെ സുഹൃത്ത് മര്‍ദിച്ചുകൊന്നു. എറണാകുളം ജില്ലയിലെ മലയാറ്റൂരിലാണ് സംഭവം.മലയാറ്റൂര്‍ സ്വദേശി ഷിബിനാണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ സുഹൃത്ത് വിഷ്ണുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് വൈകീട്ട് അഞ്ചോടെയാണ് സംഭവം. ഇരുവരും കനാലിന്റെ കരയിലിരുന്ന് മദ്യപിക്കുകയായിരുന്നു.
അതിനിടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്ന് വിഷ്ണു ഷിബിനെ ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു.
പരിക്കേറ്റ ഷിബിനെ വിഷ്ണു തന്നെയാണ് ആശുപത്രിയിലെത്തിച്ചത്.
എന്നാൽ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പൊലീസ് വിഷ്ണുവിനെ കസ്റ്റഡിയിലെടുത്തു. ഷിബിന്റെ മൃതദേഹം അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലാണ്.