സ്‌കൂളിലേക്ക് പോകവേ അധ്യാപികയെ ബൈക്കില്‍ പിന്തുടര്‍ന്നു, മുഖത്തടിച്ച് വീഴ്ത്തി മാല പൊട്ടിച്ചു, പ്രതി പിടിയില്‍

തിരുവനന്തപുരം: മാര്‍ത്താണ്ഡം അരുമനയില്‍ ഹെല്‍മറ്റ് ധരിച്ചെത്തിയ യുവാവ് അധ്യാപികയുടെ മുഖത്തടിച്ച് വീഴ്ത്തി നാലു പവന്‍ മാല കവര്‍ന്നു. കഴിഞ്ഞ ആഴ്ച സ്‌കൂളിലേക്ക് നടന്നു പോകുമ്പോഴാണ് മഞ്ഞാലുമൂടിന് സമീപം ഹെല്‍മറ്റ് ധരിച്ചു ബൈക്കിലെത്തിയ മോഷ്ടാവ് മുഖത്ത് അടിച്ചു നിലത്തിട്ട ശേഷം അധ്യാപികയുടെ നാലു പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണമാല പൊട്ടിച്ചെടുത്ത് ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു.

നാട്ടുകാര്‍ എത്തി അധ്യാപികയെ സമീപത്തെ ആശുപത്രിലെത്തിച്ചു ചികിത്സ തേടിയിരുന്നു. പോലീസ് നിരവധി സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായി. ഇടയ്‌ക്കോട് .മാലയ്‌ക്കോട് കാവുവിള സ്വദേശി ജസ്റ്റിന്‍ രാജിനെയാണ് (48) കന്യാകുമാരി എസ്പിയുടെ സ്‌പെഷ്യല്‍ സംഘം പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Exit mobile version