ഓണാഘോഷത്തിനിടെ കോളേജിന്റെ മതില്‍ ഇടിഞ്ഞു വീണു, അപകടം വാദ്യമേളം നടക്കുന്നതിനിടെ, മേളക്കാര്‍ക്ക് പരിക്ക്

പത്തനംതിട്ട: പത്തനംതിട്ടയില്‍ ഓണാഘോഷത്തിനിടെ കോളേജിന്റെ മതില്‍ ഇടിഞ്ഞു വീണ് അപകടം. വാദ്യമേളക്കാര്‍ക്ക് പരിക്കേറ്റു.അടൂരില്‍ ഐഎച്ച്ആര്‍ഡി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സിലായിരുന്നു അപകടം.

ഓണാഘോഷത്തിന്റെ ഭാഗമായി കോളേജില്‍ വാദ്യമേളം സംഘടിപ്പിച്ചിരുന്നു. അതു കാണാന്‍ കുട്ടികള്‍ മതിലില്‍ ചാരി നില്‍ക്കുന്നതിനിടെയാണ് മതില്‍ ഇടിഞ്ഞുവീണത്.

also read: ചന്ദ്രയാന്‍-3 ലാന്‍ഡിംഗ് വിജയകരമാകുന്നതിനായി പ്രത്യേക പ്രാര്‍ത്ഥന നടത്തി പാക് വനിത സീമ ഹൈദര്‍

രാവിലെ പതിനൊന്ന് മണിയോടെ കോളേജില്‍ ഓണാഘോഷ പരിപാടികള്‍ നടക്കുന്നതിനിടെയായിരുന്നു സംഭവം. മതില്‍ ഇടിഞ്ഞ് കോളേജിന് മുന്‍വശത്തുള്ള റോഡിലേക്ക് വീഴുകയായിരുന്നു എന്നാണ് വിവരം.

വാദ്യമേള സംഘത്തിലെ ഏതാനും പേര്‍ക്കാണ് പരിക്കേറ്റത്. എന്നാല്‍ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. സംഭവത്തെ തുടര്‍ന്ന് അടൂര്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

also read: കൈകളില്‍ ഡ്രിപ്പിട്ട് രക്തം ഒഴുക്കി കളഞ്ഞ് യുവ ഡോക്ടര്‍ ജീവനൊടുക്കി

മതിലിന്റെ കാലപ്പഴക്കമാണോ അപകട കാരണം എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. അതേസമയം, കോളേജില്‍ ആഘോഷ പരിപാടികള്‍ നടത്തുന്നത് നേരത്തെ അറിയിച്ചിരുന്നില്ലെന്നും പൊലീസ് പറയുന്നുണ്ട്.

Exit mobile version