നിയന്ത്രണം വിട്ട് ബസ് മറിഞ്ഞ് അപകടം, നിരവധി പേര്‍ക്ക് പരിക്ക്, രണ്ടുപേരുടെ നിലഗുരുതരം

പാലക്കാട്: നിയന്ത്രണം വിട്ട് ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്കേറ്റു. പാലക്കാട് തിരുവാഴിയോടാണ് സംഭവം. ചെന്നൈയില്‍ നിന്നും കോഴിക്കോട്ടേക്കു വരികയായിരുന്ന സ്വകാര്യ ട്രാവല്‍സിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്.

യാത്രക്കാരുമായി പോകവെ ഇന്ന് രാവിലെ 7.45 ഓടെയായിരുന്നു അപകടം സംഭവിച്ചത്. കല്ലട ട്രാവത്സ് ബസ് ആണ് മറിഞ്ഞത്. അപകടസമയത്ത് ബസില്‍ 30 ലേറെ യാത്രക്കാരുണ്ടായിരുന്നു.

also read: ആശുപത്രിയിലെ തുരുമ്പിച്ച സ്ട്രച്ചര്‍ തകര്‍ന്ന് വീണ് രോഗിക്ക് പരിക്ക്

ബസ് ഇറക്കത്തില്‍ വെച്ച് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. പരിക്കേറ്റ രണ്ടുപേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ഇവരെ പാലക്കാട്ടെ ആശുപത്രിയിലേക്ക് മാറ്റി.

Exit mobile version