കന്നിസ്വാമിയായി നടി ഗീത, ഇരുമുടിക്കെട്ടുമായി മലചവിട്ടി അയ്യപ്പദര്‍ശനം നടത്തി താരം

ശബരിമല: ശബരിമല ദര്‍ശനം നടത്തി നടി ഗീത. ചിങ്ങമാസപ്പുലരിയിലാണ് കന്നിസ്വാമിയായി, ഭക്തിയുടെ ഇരുമുടിക്കെട്ടുമായി ഗീത മലകയറി നിര്‍മാല്യം കണ്ടുതൊഴുതത്.

അയ്യനെ തൊഴുത് ഗണപതിഹോമവും നെയ്യഭിഷേകവും നടത്തിയാണ് താരം മടങ്ങിയത്. ചിങ്ങപ്പുലരിയില്‍ ദേവചൈതന്യം വര്‍ധിപ്പിക്കാന്‍ അയ്യപ്പസന്നിധിയില്‍ ലക്ഷാര്‍ച്ചന നടന്നു.

also read: അവരുടെ കഴിവുകള്‍ നമ്മള്‍ കാണാത്തതാണ് ഏറ്റവും വലിയ കുറവ്: അംഗപരിമിതയായ പെണ്‍കുട്ടിയ്ക്ക് ജോലി നല്‍കിയ ഇന്‍ഡിഗോയെ അഭിനന്ദിച്ച് ജയസൂര്യ

ഉഷഃപൂജയ്ക്കു ശേഷം തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാര്‍മികത്വത്തില്‍ ബ്രഹ്‌മകലശം പൂജിച്ചു. തുടര്‍ന്ന് 25 ശാന്തിക്കാര്‍ കലശത്തിനു ചുറ്റും ഇരുന്ന് അയ്യപ്പ സഹസ്രനാമം ചൊല്ലി അര്‍ച്ചന കഴിച്ചു.

ഉച്ചയോടെ ലക്ഷം മന്ത്രങ്ങള്‍ പൂര്‍ത്തിയാക്കി. ബ്രഹ്‌മകലശം വാദ്യമേളങ്ങളോടെ ശ്രീകോവിലില്‍ എത്തിച്ചു. സ്വാമിഭക്തര്‍ ശരണം വിളികളോടെ കാത്തുനില്‍ക്കെ ബ്രഹ്‌മകലശത്തിലെ ഭസ്മം തന്ത്രി അയ്യപ്പ വിഗ്രഹത്തില്‍ അഭിഷേകം ചെയ്തു.

Exit mobile version