സാമ്പത്തിക ബാധ്യത; ദമ്പതികള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍

കോട്ടയം: ദമ്പതികളെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍. കോട്ടയം ജില്ലയിലെ വൈക്കത്താണ് സംഭവം. റവന്‍തുരുത്ത് പഞ്ചായത്ത് തറവട്ടത്ത് വൃന്ദാവനില്‍ നടേശന്‍ (48), ഭാര്യ സിനിമോള്‍ (43) എന്നിവരാണ് മരിച്ചത്.

തിങ്കളാഴ്ച വൈകിട്ട് ആറുമണിയോടെയാണ് സംഭവം. അയല്‍വാസികളാണ് ഇവരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

also read: കടലില്‍ കുളിക്കുന്നതിനിടെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ചു, യുവാവിനെ കാണാതായി

സാമ്പത്തിക ബാധ്യതയാകാം ജീവനൊടുക്കാന്‍ കാരണമെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം.കെഎസ്ആര്‍ടിസിയില്‍ മൂന്ന് വര്‍ഷം മുമ്പ് എം പാനല്‍ ജീവനക്കാരനായിരുന്നു നടേശന്‍.

ജോലിയില്‍ നിന്നു പിരിച്ചുവിടപ്പെട്ടശേഷം കക്ക വാരിയായിരുന്നു ജീവിച്ചിരുന്നത്. വിദ്യാര്‍ത്ഥികളായ രണ്ട് പെണ്‍മക്കളുണ്ട്.

Exit mobile version